ഇത്തിക്കരപക്കി ലുക്കിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു മറുപടി

By Web DeskFirst Published Feb 18, 2018, 4:48 PM IST
Highlights

കൊച്ചി: കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്‍റെ ഇത്തിക്കരപക്കി ലുക്ക് ഏറെ ശ്രദ്ധ നേടുകയാണ്. എന്നാല്‍ ഈ വേഷം ഏറെ പാശ്ചത്യമാണെന്നാണ് ഒരു ഭാഗത്തു നിന്നുള്ള വിമര്‍ശനം. ഗ്രീക്ക് യോദ്ധാക്കളുടെ വേഷമാണ് ഇതെന്നാണ് പൊതുവില്‍ ഉയര്‍ന്ന വിമര്‍ശനം. പോര്‍ച്ചുഗീസ്, ആധുനിക വേഷങ്ങളോട് സാമ്യം പുലര്‍ത്തുന്ന ഈ വസ്ത്രധാരണം യാതൊരു യുക്തിയും ഇല്ലാത്തതാണ് എന്നായിരുന്നു വിമര്‍ശനം. 

എന്നാല്‍ ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഇന്ദ്രപ്രസ്ഥമെന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് റോബിന്‍ തിരുമല. തന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.‘ഇത്തിക്കരപക്കി 1800കളുടെ പകുതിയോടെ പോര്‍ച്ചുഗീസുകാരെ അനുകരിച്ചുള്ള വേഷം ധരിക്കാറുണ്ടെന്ന് മൂര്‍ക്കോത്ത് കുമാരന്‍റെ ആദ്യകാലകഥകളില്‍ പറഞ്ഞിട്ടുള്ളതായി ഒരു അധ്യാപക സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഈ വേഷം കൃത്യമാണ്.

 1800 കളുടെ അവസാനം ജീവിച്ചിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ ഒരു താഴ്ന്ന ജാതിക്കാരനായിരുന്നിട്ട് കൂടി കോട്ടും സ്യൂട്ടുമാണ് ധരിച്ചിരുന്നത്. അന്നത്തെ കാലത്ത് താഴ്ന്ന ജാതര്‍ക്ക് ഇതൊന്നുമില്ലെന്ന് പ്രചാരണമുണ്ടല്ലോ. അപ്പോള്‍ മലയാളികള്‍ ഇത്തരം വേഷങ്ങളൊന്നും ധരിച്ചിട്ടില്ലെന്ന് പറയുന്നത് അസംബന്ധമാണ്. അന്ന് പലരും ഫ്രഞ്ച്, ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് സ്വാധീനം കേരളത്തിന്റെ മേല്‍ത്തട്ടുകളിലുണ്ടായിരുന്നു.’

ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്.

click me!