ആദിയുടെ പ്രദര്‍ശനം മുടങ്ങി, കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം

Published : Jan 26, 2018, 01:15 PM ISTUpdated : Oct 04, 2018, 06:23 PM IST
ആദിയുടെ പ്രദര്‍ശനം  മുടങ്ങി, കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷം

Synopsis

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് റിലീസ് ദിവസം വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത് കോഴിക്കോട് തീയേറ്ററില്‍ സംഘര്‍ഷത്തിനിടയാക്കി.

കോഴിക്കോട് ആര്‍ പി മാളിലെ പി.വി.ആര്‍ മൂവിസില്‍ ആണ് പ്രദര്‍ശനം മുടങ്ങിയത്. ഇന്റര്‍വെല്ലിന് ശേഷമായിരുന്നു പ്രദര്‍ശനം മുടങ്ങിയത്. വൈദ്യുതി ബന്ധം നഷ്‍ടമായതിനെ തുടര്‍ന്നായിരുന്നു പ്രദര്‍ശനത്തിന് തടസ്സം നേരിട്ടത്. പ്രേക്ഷകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. തുടര്‍ന്ന്, ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കിയാണ് പ്രശ്‍‌നം പരിഹരിച്ചത്. അതേസമയം സിനിമയ്‍ക്ക് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചെന്ന കേസ്; സംവിധായകൻ ഷംസുദീന് ജാമ്യം, അറസ്റ്റിനെതിരെ കോടതി
തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: ആദ്യ ചിത്രം 'വലയം'