സോഷ്യൽ മീഡിയ താരമായ ജാസി ജാസിൽ ദേവർമഠം ക്ഷേത്രത്തിൽ ക്ലാസിക് ഡാൻസ് അവതരിപ്പിച്ച് തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു. പ്രൊഫഷണൽ നർത്തകിയല്ലാത്ത ജാസി വെറും മൂന്ന് ദിവസം മാത്രമാണ് ഇതിനായി പരിശീലനം നടത്തിയത്.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് ജാസി ജാസിൽ. പലപ്പോഴും വിവാദങ്ങളിലും വിമർശനങ്ങളിലും അകപ്പെടാറുള്ള ജാസി ഇപ്പോൾ, തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ്. ക്ലാസിക് ഡാൻസ് അവതപ്പിച്ച സന്തോഷമാണിത്. ദേവർമഠം ക്ഷേത്രത്തിൽ ആയിരുന്നു ജാസിയുടെ നൃത്താവിഷ്കാരം അരങ്ങേറിയത്. താൻ പ്രെഫഷണൽ ക്ലാസിക് ഡാൻസർ അല്ലെന്നും ഇങ്ങനെ ഒരവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്നും ജാസി പറഞ്ഞു.

"ഞാൻ പ്രെഫഷണൽ ക്ലാസിക് ഡാൻസർ ഒന്നുമല്ല. സാധാരണക്കാരിയാണ്. ഇങ്ങനെ ഒരവസരം തന്നു. അതിൽ ഒരുപാട് ഒരുപാട് സന്തോഷം. വെറും മൂന്ന് ദിവസം മാത്രമാണ് ഞാൻ പ്രാക്ടീസ് ചെയ്തത്. സമയം കിട്ടിയിരുന്നില്ല. ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമാണ്. കുറേ അവസരങ്ങൾ ലഭിക്കുകയാണെങ്കിൽ ഡാൻസ് പഠിക്കണമെന്ന് ആ​ഗ്രഹമുണ്ട്. നല്ല രീതിയിൽ ചെയ്യാൻ പറ്റിയതിലും പൊസിറ്റീവ് അഭിപ്രായങ്ങൾ ലഭിച്ചതിലും ഒരുപാട് സന്തോഷം. കല എന്നത് ഒരു മതത്തെ ചുറ്റിപ്പറ്റിയുള്ളതല്ല. എല്ലാവർക്കും അത് ചെയ്യാം", എന്നായിരുന്നു ജാസിയുടെ വാക്കുകൾ.

"ഒരുപാട് സന്തോഷം നിറഞ്ഞ ഒരു നിമിഷം. ചില ആഗ്രഹങ്ങൾ നമ്മളെ തേടി വരും എന്ന് പറയുന്നത് സത്യമാണ്", എന്നായിരുന്നു നൃത്താവിഷ്കാരത്തിന്റെ ഫോട്ടോകൾ പങ്കിട്ട് സോഷ്യൽ മീഡിയയിൽ ജാസി കുറിച്ചിരുന്നത്. "മാർ​ഗഴി തിങ്കളല്ലവ..", എന്ന ​ഗാനത്തിനായിരുന്നു ജാസി നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ജാസിയുടെ നൃത്തത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്.

"വേദിയിൽ നിങ്ങൾ തീർത്തത് വെറുമൊരു നൃത്തമല്ല, വിസ്മയിപ്പിക്കുന്ന ഒരു ദൃശ്യവിസ്മയമാണ്. സൂപ്പർ പെർഫോമൻസ്. സംഗീതത്തിനൊപ്പം നിങ്ങളുടെ ശരീരവും മനസ്സും ഒന്നായപ്പോൾ പിറന്നത് അതിമനോഹരമായ ഒരു നൃത്താനുഭവമാണ്, ജാസിയുടെ ഉള്ളിൽ നല്ലഒരു കലാഹൃദയം ഉണ്ട് അത് വേണ്ട രീതിയിൽ ഉപയോഗിക്കുക ആ ഡാൻസ് ഞാൻ പല പ്രാവശ്യം കണ്ടു. എനിക്ക് ഒരുപാട് ഇഷ്ട്ടമായി അതുപോലെ ഉർവശിയുടെ റീൽസ് ചെയ്തത് വളരെ നന്നായിരുന്നു, നിന്നിൽ നിന്നും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. അഭിനയം ആയാലും നൃത്തം ആയാലും ഒന്നിനൊന്നു കിടപിടിക്കുന്നു...സൂപ്പർ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming