നാളെ റിലീസ് ; 'കാളി'യുടെ ആദ്യ ഏഴുമിനിറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

Web Desk |  
Published : May 17, 2018, 03:21 PM ISTUpdated : Jun 29, 2018, 04:08 PM IST
നാളെ റിലീസ് ; 'കാളി'യുടെ ആദ്യ ഏഴുമിനിറ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

Synopsis

വിജയ്‌ ആന്‍റണി നായകനായി അഭിനയിച്ച സിനിമകളൊക്കെ വിജയമായിരുന്നു

കൊച്ചി: വിജയ് ആന്‍റണി നായകനാവുന്ന കാളിയുടെ ആദ്യ ഏഴുമിനിറ്റ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം നാളെ തീയേറ്ററിൽ എത്താനിരിക്കെയാണ് ഇത്. ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നെണീക്കുന്ന ഡോക്ടറുടെ വേഷത്തിൽ വിജയ് ആന്റണി. വിദേശത്ത് മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ ജോലി. ഇടയ്ക്കിടക്ക് സ്വപ്നമായെത്തുന്ന പാമ്പ്.ഡോക്ടറെ കാത്തിരിക്കുന്ന വെല്ലുവിളികൾ. കാളി എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്.കിരുതിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാളി ഒരു ആക്ഷന്‍ ത്രില്ലറാണ്. 

ചിത്രത്തിലെ നായികമാര്‍ അഞ്ജലിയും സുനൈനയുമാണ്. സംഗീത സംവിധായകനും, നടനും ,നിര്‍മാതാവുമായി  തമിഴില്‍ തിളങ്ങുന്ന വിജയ്‌ ആന്‍റണി നായകനായി അഭിനയിച്ച സിനിമകളൊക്കെ വിജയമായിരുന്നു.നേരത്തെ വിജയ് ആന്‍റണിയുടെ സെയ്ത്താന്‍ എന്ന ചിത്രത്തിലെ ആദ്യ മിനിറ്റുകളിലെ രംഗങ്ങളും ഇതുപോലെ പുറത്തിറക്കിയിരുന്നു. ഏഴ് മിനിറ്റ് നൽകുന്ന കാളിയുടെ സസ്പെൻസിന്‍റെ ബാക്കിയറിയാൻ ജനം തീയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണിത്, 'കേരള സ്റ്റോറി' ഒരു ബുൾഷിറ്റ് പ്രൊപ്പഗണ്ട'; പ്രതികരിച്ച് അനുരാഗ് കശ്യപ്
ആ ക്രൈം ത്രില്ലര്‍ ചിത്രം ഒടിടിയില്‍; മൂന്ന് മാസത്തിനിപ്പുറം സ്ട്രീമിംഗ്