ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ ആറാം ആഴ്ചയിലെ വീക്കിലി ടാസ്ക് ആരംഭിച്ചു. 'അധോലോക സംഘത്തലവന്റെ ബംഗ്ലാവ്' എന്നതാണ് ഈ ആഴ്ചത്തെ പ്രധാന പ്രമേയം. ഇതിൽ ആസിഫ് ആണ് അധോലോക നായകൻ.
ബിഗ് ബോസ് മലയാളം സീസൺ 8 ആറാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ആഴ്ചയിലും നടക്കുന്ന വീക്കിലി ടാസ്കിന് ഇന്ന് ആരംഭമായിരിക്കുകയാണ്. അധോലോക സംഘത്തലവന്റെ ബംഗ്ലാവ് ആയാണ് ഈ വാരം ബിഗ് ബോസ് ഹൗസ് മാറുന്നത്. ആസിഫ് ആണ് അധോലോക നായകൻ.
"അധോലോക സംഘത്തലവന്റെ ബംഗ്ലാവ്. ഒരു വിരുന്ന് സൽക്കാരം നടക്കുന്നു. അവിടെ വരുന്നവർ അധോലോകത്തെ കിടുകിടാ വിറപ്പിക്കുന്നവരാണ്. ആസിഫ് ആണ് അധോലോക നായകൻ. അതിഥികള്‍ ആവശ്യപ്പെടുന്ന ഭക്ഷണം ഉണ്ടാക്കി നൽകണം. അവരെ ആനന്ദിപ്പിക്കാനായി നൃത്തവും പാട്ടും ചെയ്യാനാകും. ഹെഡ് മസാജ് അടക്കമുള്ള കാര്യങ്ങൾ അതിഥികൾക്കായി ചെയ്യാം. അപ്രതീക്ഷിതമായി നിരവധി സംഭവങ്ങളും ഇക്കൂട്ടത്തിൽ നടക്കും. അത് എന്തൊക്കെയാണെന്നത് ഓരോ മത്സരാർത്ഥികളോടും കൺഫഷൻ റൂമിൽ വച്ച് അറിയിക്കും", എന്നാണ് ബിഗ് ബോസ് ടാസ്കിനെ കുറിച്ച് പറഞ്ഞത്.
അധോലോകം — കഥാപാത്രങ്ങൾ ഇങ്ങനെ
ആസിഫ് — അധോലോക നായകൻ
നോബി — അങ്കരക്ഷൻ
വേദാംഗി — അധോലോക നായിക
താഷി — അധോലോക സംഘം
രാഹുൽ ഈശ്വർ — അധോലോക സംഘം, വില്ലൻ ആയ അതിഥി
ഷിജിൻ — അധോലോക കെയർ ടേക്കർ
നൗഫിന — ബംഗ്ലാവ് മാനേജർ
അഞ്ജലി — പാചകക്കാരി
ഗൗതം — ഷാർപ്പ് ഷൂട്ടർ
ഐശ്വര്യ — ജർമൻ അധോലോക കുടുംബത്തിലെ പിന്മുറക്കാരി, ഗൗതമിന്റെ കാമുകി
നീലിന & വിപിൻ — എന്റർടെയിൻമെന്റ് ടീം
വിക്കി — ക്രൂരനായ അധോലോക ചാരൻ … മാടപ്രാവ്
മൃദുല — ആഫ്രിക്കൻ പോരാളി, ശക്തയായ വനിത
നേഹ — ഫോട്ടോഗ്രാഫിയിൽ കമ്പമുള്ള അധോലോക സംഘം
കൊമ്പൻ — ഏഴ് കടൽ താണ്ടിവന്ന ശക്തനായ കൊള്ളക്കാരൻ(കുറ്റാന്വേഷകന്‍)



