
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിനങ്ങള്‍ പിന്നിടുകയെന്നതാണ് ബിഗ് ബോസ് റിയാലിറ്റി ഷോ, മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ വച്ച വെല്ലുവിളി. 16 പേരില്‍ തുടങ്ങി, ഓരോ വാരവും ഒന്നോ അതിലധികമോ പേരെ പുറത്താക്കി മുന്നോട്ടുപോകുന്ന ഷോയില്‍ അവസാനം അവശേഷിക്കുന്ന ഒരാളാവും അന്തിമവിജയി. വാര്‍ത്താവിനിമയ സംവിധാനങ്ങളൊന്നുമില്ലാത്ത ബിഗ് ബോസ് ഹൗസില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തെക്കുറിച്ച് മത്സരാര്‍ഥികള്‍ അറിഞ്ഞിട്ടുണ്ടാവുമോ? ഇല്ല എന്നാണ് ഉത്തരം. ഹൗസ് വിട്ട് പുറത്തിറങ്ങുമ്പോള്‍ അവര്‍ ഓരോരുത്തരെയും ഈ വിവരം അമ്പരപ്പിക്കുമെന്ന് ഉറപ്പ്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ഇപ്പോഴുള്ള ഒരു മത്സരാര്‍ഥിയുടെ സഹായം ദുരിതാശ്വാസക്യാമ്പിലെത്തി. അര്‍ച്ചനയുടെ ചേച്ചിയാണ് അര്‍ച്ചനയ്ക്കുവേണ്ടിക്കൂടി തിരുവനന്തപുരത്തെ ക്യാമ്പുകളില്‍ സഹായവുമായി എത്തിയത്.
ബിഗ് ബോസില്‍ നിന്ന് പുറത്തായ മത്സരാര്‍ഥി ദീപന്‍ മുരളിക്കൊപ്പമാണ് അര്‍ച്ചനയുടെ ചേച്ചി കല്‍പ്പന സഹായവുമായി തിരുവനന്തപുരത്തെ ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ട വസ്ത്രങ്ങളും ഭക്ഷണപദാര്‍ഥങ്ങളും സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുമായാണ് ഇരുവരും എത്തിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ