
അരിസ്റ്റോ സുരേഷിനും പേളിക്കുമിടയിലുള്ള അടുപ്പമാണ് ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ സംസാരവിഷയം. നാടകീയ രംഗങ്ങള്‍ നടന്ന ചൊവ്വാഴ്ച എപ്പിസോഡില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് സുരേഷ് പൊട്ടിക്കരഞ്ഞിരുന്നു. എന്നാല്‍ ശ്രീനിഷും അരിസ്റ്റോ സുരേഷുമായുള്ള അടുപ്പം മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായുള്ള പേളിയുടെ തന്നെ ഗെയിമിന്റെ ഭാഗമാണെന്നാണ് ഹൗസിലെ ചിലരുടെ അഭിപ്രായം. രഞ്ജിനി ഹരിദാസ്, ഹിമ ശങ്കര്‍ എന്നിവര്‍ ഈ അഭിപ്രായം ബഷീറുമായും ശ്രീനിഷുമായും പങ്കുവച്ചു.
ആദ്യത്തെയാഴ്ച ഡേവിഡ് എന്ന ആദ്യം പുറത്തായ മത്സരാര്‍ഥിയോട് പ്രണയമാണെന്ന് പറഞ്ഞയാളാണ് പേളി എന്നായിരുന്നു രഞ്ജിനിയുടെ ആരോപണം. രഞ്ജിനിയുടെ ആരോപണത്തെ ബിഗ് ബോസ് ഹൗസിലേക്ക് ഈയാഴ്ച തിരിച്ചെത്തിയ ഹിമ ശങ്കറും പിന്തുണച്ചു. തന്നോടും ശ്രീലക്ഷ്മിയോടും പേളി മുന്‍പ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നായിരുന്നു ഹിമയുടെ പ്രതികരണം.
ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവരോട് സുരേഷേട്ടന് തന്നോട് പ്രേമമാണെന്നാണ് പേളി പറയുന്നതെന്ന് സാബു സുരേഷിനോട് പറഞ്ഞു. പേളി ഇത്തരമൊരു ആരോപണം തന്നെക്കുറിച്ച് ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ ആദ്യ പ്രതികരണം. എന്നാല്‍ പേളി ബിഗ് ബോസിനോട് തന്നെ ഇത്തരത്തില്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് സാബു വിശദീകരിച്ചു. രഞ്ജിനിക്കൊപ്പം കണ്‍ഫെഷന്‍ റൂമില്‍ എത്തിയാണ് പേളി ഇക്കാര്യം ബിഗ് ബോസിനോട് പറഞ്ഞതെന്നും രഞ്ജിനി തന്നെ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നും സാബു സുരേഷിനോട് പറഞ്ഞു. കുറേദിവസമായി സുരേഷേട്ടന്‍ തന്നോട് പ്രേമമാണെന്ന് പറയുന്നുവെന്നാണ് പേളി ബിഗ് ബോസിനോട് പറഞ്ഞത്. ഇത് തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും അതുകൊണ്ട് എത്രയുംവേഗം ബിഗ് ബോസിന് പുറത്തേക്ക് പോകാന്‍ തന്നെ അനുവദിക്കണമെന്നും പേളി പറഞ്ഞു, സാബു സുരേഷിനോട് വിശദീകരിച്ചു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ