
ബലാത്സംഗത്തിനിരയായവര്‍ അകറ്റപ്പെടേണ്ടവരല്ലെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചും ഒരു ഹ്രസ്വ ചിത്രം. ബോധിനി മെട്രോപോളിസ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ആണ് ഫ്രീഡം ഫ്രം ഫിയര്‍' എന്ന പേരില്‍ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ പ്രമേയം അവതരിപ്പിക്കുന്നത്.
വിദ്യാര്‍ഥിയായിരിക്കെ പീഡനത്തിനിരയാവേണ്ടി വന്ന അജിതയെന്ന ബാങ്ക് ജീവനക്കാരി ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും പിന്നീട് അവര്‍ അതില്‍ നിന്ന് കരകയറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബാങ്കിലെ മാനേജര്‍ ആണ് കറുത്ത ഭൂതകാലത്തില്‍ നിന്ന് അജിതയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നത്. ഇങ്ങനെയുള്ള അവസ്ഥകളില്‍ അവര്‍ക്ക് സാന്ത്വനവും സംരക്ഷണവും ഉറപ്പാക്കുകയെന്ന മഞ്ജു വാര്യരുടെ സംഭാഷണത്തോടെയാണ് ഹ്രസ്വ ചിത്രം അവസാനിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ