ഹൊറർ ത്രില്ലറുമായി രാധിക ആപ്തെയുടെ വെബ് പരമ്പര: ഞെട്ടിക്കുന്ന വീഡിയോ കാണാം

Web Desk |  
Published : Mar 22, 2022, 05:47 PM IST
ഹൊറർ ത്രില്ലറുമായി രാധിക ആപ്തെയുടെ വെബ് പരമ്പര: ഞെട്ടിക്കുന്ന വീഡിയോ കാണാം

Synopsis

പാട്രിക് ഗ്രഹാം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൊറർ ത്രില്ലർ വെബ് പരമ്പരയാണ് 'ഗൗൾ'. ഗൗള്‍ ട്രെയ്‍ലര്‍

ലസ്റ്റ് സ്റ്റോറീസ്, സേക്രഡ് ​ഗെയിംമ്സ് എന്നീ വെബ് പരമ്പരയ്ക്കുശേഷം ഹൊറർ ത്രില്ലറുമായി രാധിക ആപ്തെ എത്തുന്നു. പാട്രിക് ഗ്രഹാം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഹൊറർ ത്രില്ലർ വെബ് പരമ്പരയാണ് 'ഗൗൾ'. വെബ് പരമ്പരയുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ആളുകളെ ഭയത്തിന്‍റെ മുൾമുനയിൽ നിർത്തുന്നതാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‍ലര്‍.  

ചിത്രത്തിൽ സൈനിക ഇൻറ്റെറഗേറ്ററായാ നിദ എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിക്കുന്നത്. അറബ് നാടോടിക്കഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീവ്രവാ​​ദിയെന്ന് സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നതിനുവേണ്ടി തടവിൽ വെയ്ക്കുന്ന രഹസ്യാന്വേഷണ കേന്ദ്രമാണ് ​ഗൗൾ.

ചിത്രത്തിൽ മാനവ് കൗൾ, രത്നബലി ഭട്ടാചാർജി, മഹേഷ് ബലേജ് തുടങ്ങിയവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈനിക ഉദ്യോ​ഗസ്ഥന്‍റെ കഥാപാത്രത്തെയാണ് മാനവ് കൗൾ അവതരിപ്പിക്കുന്നത്. ആ​ഗസ്ത് 24ന് പരമ്പര നെറ്റ്ഫ്ലിക്സിൽ ആരംഭിക്കും. ഒരു മണിക്കൂർ ദൈർഘ്യമുള്ള മൂന്ന് എപ്പിസോഡാണ് പരമ്പര.  ഇൻസിഡീസ്, ഗെറ്റ് ഔട്ട്, ഉഠ്താ പഞ്ചാബ് തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാക്കളാണ് ​ഗൗൾ നിർമ്മിക്കുന്നത്.  

വീഡിയോ

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വീട്ടിലെ സ്വകാര്യതയിൽ നിന്നുള്ള നിമിഷങ്ങളെടുത്ത് പുറത്ത് പ്രചരിപ്പിച്ചു..'; യൂട്യൂബേഴ്‌സിനെതിരെ നടി രമ്യ പണിക്കർ രംഗത്ത്
'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍