മാസ്റ്റർ പീസിന്റെ മാസ് തിളക്കത്തിൽ ഗോകുൽ സുരേഷ്

Published : Jan 08, 2018, 03:14 PM ISTUpdated : Oct 04, 2018, 04:40 PM IST
മാസ്റ്റർ പീസിന്റെ മാസ് തിളക്കത്തിൽ ഗോകുൽ സുരേഷ്

Synopsis

മലയാള സിനിമയിൽ അമ്പത് കോടി ക്ലബ് ഉറപ്പിച്ച മാസ്റ്റർ പീസ് മാസ് തിളക്കത്തിൽ നിൽക്കുമ്പോൾ മലയാള സിനിമ പുതിയൊരു യുവനായകന്റെ വരവ് ഉറപ്പിച്ചിരിക്കുകയാണ്. ഗോകുൽ സുരേഷാണ് ആ യുവനായകൻ. രണ്ടു വർഷം മുമ്പ് മുത്തുഗൗ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ ഗോകുൽ പിന്നീട് ഒരു നീണ്ട ഇടവേളയെടുക്കുകയായിരുന്നു.അച്ഛൻ സുരേഷ് ഗോപിയുമൊത്ത് ചില കുടുംബ ചിത്രങ്ങളിലല്ലാതെ ഗോകുലിനെ പിന്നെ ആരും കണ്ടതേയില്ല.

എന്നാൽ മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് മലയാള സിനിമയിലേക്ക് വീണ്ടും നടന്നെത്തി. മാസ്റ്റർ പീസിലെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിലൂടെ. മാസ്റ്റർ പീസ് സൂപ്പർഹിറ്റായിരുന്നില്ല എങ്കിൽ ഏറ്റവും വലിയ നഷ്ടമുണ്ടാകുക ഗോകുലിനായിരുന്നു. രണ്ടാം വരവിലെ തിരഞ്ഞെടുപ്പും തെറ്റിപ്പോയി എന്ന നഷ്ടം. എന്നാൽ വൻ നേട്ടമാണ് മാസ്റ്റർ പീസ് എന്ന ചിത്രം ഗോകുലിന് നേടിക്കൊടുത്തത്. ചിത്രത്തിൽ ഗോകുൽ പാടി അഭിനയിച്ച ക്ലാസിക്കൽ ഗാനരംഗം യുട്യൂബിൽ എത്തിയപ്പോൾ തന്നെ പ്രേക്ഷകർ പുതിയ നായകന്റെ വരവ് പ്രതീക്ഷിച്ചിരുന്നു.

പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ ചിത്രത്തിൽ മികച്ച പ്രകടനം ഗോകുൽ കാഴ്ച വെച്ചു. മാസ്റ്റർ പീസിൽ തീർത്തും ഒരു പാവം കഥാപാത്രമാണ് ഗോകുലിന്റേത്. അച്ഛൻ സുരേഷ് ഗോപിയുടെ ആക്ഷൻ മാനറിസങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥാപാത്രം. മമ്മൂട്ടിയുമായി കോമ്പിനേഷൻ സീനുകൾ ഇല്ലെങ്കിൽ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് ഗോകുലിന്റേത്. അതുകൊണ്ടു തന്നെ മാസ്റ്റർ പീസിന്റെ തിളക്കം ഗോകുലിന്റെ വിജയം കൂടിയാവുന്നു.

മാസ്റ്റർ പീസിന് ശേഷം ഉദയകൃഷ്ണ-വൈശാഖ് കൂട്ടുകെട്ട് നിർമ്മിക്കുന്ന ഇരയിലാണ് ഗോകുൽ നായകനായി അഭിനയിക്കുന്നത്. ഗോകുലിനൊപ്പം ഉണ്ണി മുകുന്ദനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ഇരയ്ക്ക് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രത്തിലാണ് ഗോകുൽ നായകനായി എത്തുന്നത്. ജനുവരിയിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം