ഗോൾ‍ഡൻ ഗ്ലോബ്; പുരസ്കാര നിറവില്‍ ലാ ലാ ലാന്‍ഡ്

By Web DeskFirst Published Jan 8, 2017, 10:22 PM IST
Highlights

മികച്ച നടന്‍, നടി, സംവിധായകന്‍ എന്നിവയുള്‍പ്പെടെ 7 പ്രധാന അവാര്‍ഡുകള്‍ നേടിയ ലാ ലാ ലാന്‍റാണ് ഇത്തവണത്തെ  ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്‍റെ പ്രധാന ആകര്‍ഷണം. ഏഴ് നോമിനേഷനുകളാണ് ഈ അമേരിക്കന്‍  ചിത്രത്തിനുണ്ടായിരുന്നത്.  ലാ ലാ ലാന്‍ഡ് സംവിധാനം ചെയ്ത ഡാമിയേന്‍ ജസെല്ല മികച്ച സംവിധായകനായി  തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലെ അഭിനയത്തിന് റയാൻ ഗോസ്‌ലിങ്ങ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍  നായിക എമ്മ സ്റ്റോണിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ഇതിന് പുറമേ പശ്ചാത്തല സംഗീതം, മികച്ച ഗാനം  എന്നവയക്കുള്ള പുരസ്കാരവും ലാ ലാ ലാന്‍ഡ് നേടി.

ആരോൺ ടെയ്‍‍ലറാണ് മികച്ച സഹനടന്‍.   ഫെൻസസിലെ  അഭിനയത്തിന് വയോള ഡേവിസ് സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം  ഫ്രഞ്ച് സിനിമയായ എല്ലെക്ക് ലഭിച്ചു.

 ഇന്ത്യയില്‍ നിന്നും ഡോ.ബിജുവിന്റെ കാടുപൂക്കുന്ന നേരം എന്ന  മലയാളചിത്രം നോമിനേഷനുകൾ നേടിയിരുന്നുവെങ്കിലും അവസാന റൗണ്ടിൽ പിന്തള്ളപ്പെട്ടിരുന്നു. ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും ആണ് ഗോൾഡൻ ഗ്ലോബ് വേദിയിലെ അവതാരകരായെത്തിയത്.  

 

click me!