സര്‍വ്വതും നഷ്ടപ്പെട്ടിട്ടും മമ്മൂക്കയുടെ സമ്മാനം ഞാന്‍ പണയം വച്ചില്ല; മനസ് തുറന്ന് ജിഎസ് പ്രദീപ്

By Web TeamFirst Published Jan 27, 2019, 7:06 PM IST
Highlights

അശ്വമേധം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികള്‍ അറിയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതവും അതിന്‍റെ തളര്‍ച്ചയും തിരിച്ചുവരവുമെല്ലാം മലയാളികള്‍ക്ക് അറിയുന്ന കഥകളാണ്. 

അശ്വമേധം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികള്‍ അറിയുന്നത്. അദ്ദേഹത്തിന്‍റെ ജീവിതവും അതിന്‍റെ തളര്‍ച്ചയും തിരിച്ചുവരവുമെല്ലാം മലയാളികള്‍ക്ക് അറിയുന്ന കഥകളാണ്. ഇതുവരെയുള്ള വേഷങ്ങളില്‍ നിന്ന് മാറു സംവിധായകന്‍റെ വേഷത്തില്‍ എത്തുകയാണ് പ്രദീപ്. 'സ്വര്‍ണ മത്സ്യങ്ങള്‍' എന്ന ചിത്രമാണ് ജിഎസ് പ്രദീപ് ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത് മമ്മൂട്ടിയാണ്. പരിപാടിക്കിടെ ജിഎസ് പ്രദീപ് പങ്കുവച്ച ഓര്‍മകള്‍ മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്. 

എപ്പോഴും  തന്‍റെ കോട്ടിന് ഇടതുഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം കുത്തി വച്ചിട്ടുണ്ട്. അതിനെ കുറിച്ച് പലരും എന്നോട് ചോദിക്കാറുണ്ട്. എല്ലാം നഷ്ടപ്പെട്ടിട്ടും, വീട് പോയിട്ടും എന്ത് പ്രതിസന്ധിയുണ്ടായിട്ടും താന്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യാത്ത ഒന്നാണത്. ഇത് എന്നെ ഞാനാക്കിയ, അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൈരളി ടിവിയുടെ ചെയര്‍മാനായ എന്‍റെ, ലോകത്തിന‍റെ മമ്മൂക്ക എനിക്ക് നെഞ്ചില്‍ കുത്തിത്തന്നതാണ് ഈ കുതിരയെ. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്താറുണ്ട്. ഇത് ധറിക്കുമ്പോള്‍ മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ തെറ്റ് ചെയ്യരുതെന്ന് ഓര്‍മപ്പെടുത്തലാണ്- ജിഎസ് പ്രതീപ് പറഞ്ഞു.

 ആദ്യ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച്നിര്‍വഹിക്കാനെത്തിയ മമ്മൂട്ടിയെ വേദിയിലിരുത്തിയായിരുന്നു പ്രദീപിന്‍റെ വാക്കുകള്‍. ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്കൂള്‍ കലോത്സവ താരങ്ങളായ തൃശ്ശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂര്‍ സ്വദേശി വിനില്‍ ഫൈസല്‍ എന്നിവരാണ്. ബിജിപാല്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ്, സുധീര്‍ കരമനെ എന്നിവരും വേഷമിടുന്നുണ്ട്.

click me!