
ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ സിനിമ എന്ന വിശേഷണത്തോടെ എത്തുന്ന പോരാട്ടം ടീമ്മിന്‍റെ മ്യൂസിക്കൽ വീഡിയോ വൈറലാകുന്നു. പ്രണയം വിഷയമാക്കിയ ‘ഹരം’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ ഗാനമാണ് പ്രണയദിനത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബിലഹരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണിക്കൃഷ്ണനും സിനിമാ താരം മേഘയും കഥാപാത്രങ്ങളായെത്തുന്നു പ്രണയത്തെയും പ്രണയനൈരാശ്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഇൗ വിഡിയോ ഗാനം. പ്രധാന കഥാപാത്രങ്ങൾ തമ്മിൽ അടുപ്പത്തിലാകുന്നതും പിന്നീട് അകലുന്നതുമൊക്കെ മനോഹരമായി വിഡിയോയിൽ കാണിച്ചിരിക്കുന്നു. മുജീബ് മജീദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനത്തിനായി വയലിൻ വായിച്ചിരിക്കുന്നത് തൈക്കൂടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോൻ ആണ്. വിനീത് വാസുദേവനാണ് വരികളെഴുതി ഗാനം ആലപിച്ചിരിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വിഡിയോ നിർമിച്ചിരിക്കുന്നത് സോൾ എന്റെർടെയിൻമെന്റ്സും പ്ലാൻ ബി യും ചേർന്നാണ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ