
ഇതിനു മുമ്പു നയന്‍താരയേക്കുറിച്ചു പലരും പലതും പറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ സിനിമ സെറ്റില്‍ നിന്നും നയന്‍താരയേക്കുറിച്ചു മോശമായ ഒരു വാര്‍ത്തയും വന്നിട്ടില്ല. നയന്‍താര ജോലിയോടു കാണിക്കുന്ന ആത്മാര്‍ത്ഥത മറ്റു നടിമാര്‍ കണ്ടു പഠിക്കണം എന്നു പല സംവിധായകരും പ്രശംസിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ നടന്‍ ഹരീഷ് ഉത്തമന്‍ കൂടി. ഡോറ എന്ന പുതിയ ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണു ഹരിഷ് വാചലനാകുന്നത്. ഡോറയില്‍ ഇന്‍വസ്റ്റിഗേറ്റിവ് ഉദ്യോഗസ്ഥനായാണു ഹരീഷ് എത്തുന്നത്.
വളരെ മികച്ച അഭിനേത്രിയാണു നയന്‍താര. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ട് ലെവലില്‍ നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ത്ഥ കാണിക്കുന്ന നടിയാണ് നയന്‍സ്. തന്റെ ഭാഗം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പല നടിമാരും കാരവനില്‍ പോയിരിക്കും. എന്നാല്‍ നയന്‍താര എത്ര മണിക്കൂര്‍ വേണമെങ്കിലും സെറ്റില്‍ തന്നെ നിന്ന് എല്ലാം നിരീക്ഷിക്കും. നയന്‍താരയുടെ കൃത്യ നിഷ്ടയും കണ്ടു പഠിക്കേണ്ട കാര്യം തന്നെയാണ്.
പറഞ്ഞ സമയത്തിനു മുമ്പേ മേക്കപ്പ് പൂര്‍ത്തിയാക്കി നയന്‍സ് എത്തിരിക്കും. ഇത്രയും ആത്മസമര്‍പ്പണം ഉള്ള നടിയേ മറ്റെങ്ങും കണ്ടിട്ടില്ല എന്നും ഹരീഷ് പറയുന്നു. മുമ്പ് മോഹന്‍രാജിന്റെ തനിഒരുവന്‍ എന്ന ചിത്രത്തില്‍ ഹരീഷ് നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രത്തില്‍ ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ അധികം ഇല്ലായിരുന്നു. ഡോറയുടെ സെറ്റില്‍ വച്ചാണു നയന്‍താരയെ അടുത്തു പരിചയപ്പെടുന്നത് എന്നും ഹരീഷ് പറഞ്ഞു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ