
ഹോളിവുഡ് നടിമാരുമായി ബന്ധപ്പെട്ട് ഒട്ടേറെ ലൈംഗിക ആരോപണങ്ങൾ നേരിടുന്ന നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയെയും നോട്ടമിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഐശ്വര്യയയുടെ ഇന്‍റർനാഷൽ പ്രൊജക്ടുകളുടെ മാനേജറായിരുന്ന സൈമൺ ഷെഫീൽഡ് ആണ് ഇക്കാര്യം പുറത്തുപറഞ്ഞത്.
ഐശ്വര്യയെ തനിച്ചുകിട്ടാൻ ഹാർവി കഠിനമായി ശ്രമിച്ചിരുന്നു. ഒരാഴ്ച മുമ്പ് ഹാർവിയുടെ പേരിൽ ഒട്ടേറെ ലൈംഗിക അതിക്രമങ്ങളുടെ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ഐശ്വര്യയുടെ വനിതാ മാനേജറായിരുന്നയാൾ എന്ന പേരിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. ഹാർവിയുമായി ബന്ധപ്പെട്ട ഇടപാടിനിടെ ഉണ്ടായ ഹാസ്യാത്മക സംഭവം എന്ന രീതിയിലാണ് പ്രതികരണം രേഖപ്പെടുത്തിയത്. ഇന്ത്യൻ നടിയായ ഐശ്വര്യറായിയെ തനിച്ച് ലഭിക്കാൻ ഹാർവി എത്രമാത്രം കഠിന ശ്രമം നടത്തിയെന്നും ഇവർ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാർവിയുടെ ഒാഫീസിൽ നിന്ന് മടങ്ങുമ്പോൾ അയാൾ തന്നെ വിളിച്ച് ഐശ്വര്യയെ തനിച്ച് ലഭിക്കാൻ അയാൾ എന്ത് ചെയ്യണമെന്ന് ചോദിച്ചു. അയാൾ ഇക്കാര്യം പലതവണ എന്നോട് ആവശ്യപ്പെടുകയും താൻ മാന്യമായി നിരസിക്കുകയും ചെയ്തു എന്നും സൈമൺ ഷെഫീൽഡ് തുറന്നുപറയുന്നു.
ന്യൂയോർക്ക് ടൈംസ് ആണ് സ്ത്രീകളോടുള്ള ഹാർവിയുടെ മോശം പെരുമാറ്റവും സംഭവങ്ങളും പുറത്തുകൊണ്ടുവന്നത്. ഹോളിവുഡിലെ നടിമാരായ ആഞ്ജലീന ജൂലി, ഗെയ്നദ് പാൾട്രോ എന്നിവരോട് ഉൾപ്പെടെയാണ് ഹാർവി മോശം പെരുമാറ്റം നടത്തിയത്. ഐശ്വര്യ റായിയെ കിട്ടാനായി ഇയാൾ ശ്രമിച്ചത് ഇതിന് പിന്നാലെയാണ് പുറത്തുവരുന്നത്. 1994ൽ ലോക സുന്ദരിപട്ടം ലഭിച്ച ഐശ്വര്യ 2004ൽ ബ്രൈഡ് ആന്‍റ് പ്രെജുഡൈസ്, 2005ൽ മിസ്ട്രസ് ഒാഫ് സ്പൈസസ് 2009ൽ ദി പിങ്ക് പാന്തർ 2 തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ