അന്ന ബെന്‍ നായികയാകുന്ന ഹെലന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

Published : Oct 13, 2019, 07:51 PM IST
അന്ന ബെന്‍ നായികയാകുന്ന ഹെലന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ ഇറങ്ങി

Synopsis

വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. അന്ന ബെന്നിനു പുറമെ ലാല്‍, അജു വര്‍ഗീസ്, നോബിൾ ബാബു തോമസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

കുമ്പളങ്ങി നൈറ്റ്‌സി'ല്‍ 'ബേബിമോളായി തിളങ്ങിയ അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹെലെന്‍' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. 2016ൽ പുറത്തെത്തിയ 'ആനന്ദ'മാണ് വിനീത് നിര്‍മ്മിച്ച ആദ്യത്തെ ചിത്രം.

അന്ന ബെന്നിനു പുറമെ ലാല്‍, അജു വര്‍ഗീസ്, നോബിൾ ബാബു തോമസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു, ശ്രീകാന്ത് മുരളി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

ഹാബിറ്റ് ഓഫ് ലൈഫ്, ബിഗ് ബാങ് എന്റർടൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത് ആല്‍ഫ്രഡ് കുര്യന്‍ ജോസഫും  നോബിൾ ബാബു തോമസും ചേർന്നാണ്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. 

'ലവ് ആക്ഷൻ ഡ്രാമ'യുടെ വിജയത്തിനു ശേഷം അജു വർഗ്ഗീസ് വിശാഖ് സുബ്രഹ്മണ്യം ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക് ഫിലിംസാണ് 'ഹെലൻ' തീയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രം നവംബർ ആദ്യ വാരം തീയറ്ററുകളിൽ എത്തും. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇരുട്ടായ ജീവിതത്തിൽ വെളിച്ചമായ ആൾ' എന്ന് കിച്ചു; രേണു ആണോന്ന് ചോദ്യം, 'അയ്യോ'ന്ന് വിളിച്ച് കൈ കൂപ്പി മറുപടി
വയലൻസ് ഇത്തിരി ഓവറാ ! വെട്ടി മാറ്റിയത് 6 മിനിറ്റിലധികം രം​ഗം, ആകെ 21 കട്ട്; ധുരന്ധർ 2 സെൻസർ വിവരം