കട്ടപ്പനയിലെ ഹൃത്വിക് റോഷനെ കാണാന്‍ സാക്ഷാല്‍ ഹൃത്വിക് റോഷന്‍!

Published : Nov 22, 2016, 04:25 AM ISTUpdated : Oct 05, 2018, 01:59 AM IST
കട്ടപ്പനയിലെ ഹൃത്വിക് റോഷനെ കാണാന്‍ സാക്ഷാല്‍ ഹൃത്വിക് റോഷന്‍!

Synopsis

നാദിര്‍ഷ സംവിധാനം ചെയ്‍ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ മികച്ച പ്രതികരണത്തോടെ തീയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ പേരിന്റെ പ്രത്യേകത കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. യഥാര്‍ഥ ഹൃത്വിക് റോഷന്‍ തന്റെ പേരില്‍ ഒരു സിനിമ ഇറങ്ങുന്ന കാര്യം അറിഞ്ഞിട്ടുണ്ടാകുമോ എന്നായിരുന്നു പ്രേക്ഷകരുടെ കൗതുകം. എന്നാല്‍ ഇതാ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കാണാന്‍ ഹൃത്വിക് റോഷന്‍ എത്തുന്നുവെന്ന വാര്‍ത്തയും വരുന്നു. ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍ വരാനിരിക്കുകയാണ് ഹൃത്വിക് റോഷന്‍. അപ്പോള്‍ സിനിമയും കാണാനായേക്കുമെന്നാണ് ഹൃത്വിക് റോഷന്‍ കരുതുന്നതെന്നാണ് വാര്‍ത്ത. ആങ്കറും നടനുമായ രാജേഷ് കെ എസ് ആണ് ഹൃത്വിക് റോഷന്റെ ശ്രദ്ധയിലേക്ക് കട്ടപ്പനയിലെ ഹൃതിക് റോഷനെ എത്തിച്ചത്.

കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ ചിത്രീകരണം തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഹൃത്വിക് റോഷനെ അറിയിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് രാജേഷ് കെ എസ് asianetnews.tvയോട് പറഞ്ഞു. ഹൃത്വക് റോഷനെ ഇക്കാര്യം അറിയിക്കാന്‍  മുംബയിലെ പിആര്‍ഒ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രചോദനമായിട്ടാണല്ലോ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഉണ്ടായത്. മാത്രമല്ല ഇപ്പോള്‍ സിനിമ ഹിറ്റാകുകയും ചെയ്‍തു. അതുകൊണ്ട് റിലീസിനു ശേഷം ഞാന്‍ സിനിമയെ കുറിച്ച് അദ്ദേഹത്തിന് ട്വീറ്റ് ചെയ്യുകയും ചെയ്‍തു. സിനിമയെ കുറിച്ച് ഹൃത്വിക് റോഷന്‍ അറിഞ്ഞുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞത്. മുംബയില്‍ സിനിമ റീലിസ് ചെയ്യുമ്പോള്‍ അദ്ദേഹം കാണുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഉടന്‍തന്നെ ഒരു ബ്രാന്‍ഡിന്റെ പരിപാടിക്ക് കൊച്ചിയില്‍  വരുന്നുണ്ടെന്നും അപ്പോള്‍ അദ്ദേഹം കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ കണ്ടേക്കുമെന്നുമാണ് അറിയാന്‍ കഴിഞ്ഞത്- രാജേഷ് കെ എസ് പറഞ്ഞു.

കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ രാജേഷ് കെ എസും അഭിനയിച്ചിട്ടുണ്ട്. വിഷ്‍ണു ഉണ്ണികൃഷ്ണനാണ് നായകന്‍. വിഷ്‍ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡുവാൾ അന്തരിച്ചു; വിടവാങ്ങിയത് അഭിനയരംഗത്തെ അതികായൻ
നായകൻ ശിവകാർത്തികേയൻ, നിർമാണം കമൽഹാസൻ; 'സിയോൺ' ഫസ്റ്റ് ലുക്ക്