ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഫാന്റസി കോമഡി ചിത്രമാണ് 'ടൈറ്റൻസ്'. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ സിനിമ നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം ഹസനും ചേർന്നാണ് നിർമ്മിക്കുന്നത്.

ജയസൂര്യ- വിനായകൻ കോമ്പോയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം ടൈറ്റൻസിന്റെ ട്രെയിലർ നാളെ എത്തും. നാളെ വൈകുന്നേരം 6.6ന് ആണ് ട്രെയിലർ എത്തുക. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രം ഒക്ടോബർ 1ന് തിയറ്ററുകളിൽ എത്തും. പ്രിന്‍സ് ജോയ് ആണ് ടൈറ്റൻസ് സംവിധാനം ചെയ്യുന്നത്.

എബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ്- ഇര്‍ഷാദ് എം ഹസന്‍ ടീമിന്റെ നേരമ്പോക്ക് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ടൈറ്റൻസ്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങള്‍ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുന്‍ മാനുവല്‍ തോമസ്, അദ്ദേഹത്തെ നായകനാക്കി നിര്‍മ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

അനുഗ്രഹീതന്‍ ആന്റണി എന്ന ചിത്രത്തിന് ശേഷം പ്രിന്‍സ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. വിനായകന്റെ വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജെയിംസ് സെബാസ്റ്റിയന്‍ തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ ജയസൂര്യയ്ക്കും വിനായകനുമൊപ്പം ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആചാരി, നിഹാല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.

ഓ​ഗസ്റ്റ് മുതല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - സുനില്‍ സിങ്, സജിത്ത് പി.വൈ., ഛായാഗ്രഹണം- വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, മ്യൂസിക് - ഷാന്‍ റഹ്‌മാന്‍, ആര്‍ട്ട് ഡയറക്ടര്‍ - മഹേഷ് പിറവം, ലൈന്‍ പ്രൊഡ്യൂസര്‍- റോബിന്‍ വര്‍ഗീസ്. വസ്ത്രാലങ്കാരം - സിജി നോബിള്‍ തോമസ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് - രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, സംഘട്ടനം - ഫിനിക്സ് പ്രഭു, വിഎഫ്എക്‌സ് - മൈന്‍ഡ് സ്റ്റെയിന്‍ സ്റ്റുഡിയോസ്, ഡിസൈന്‍സ് - യെല്ലോ ടൂത്ത്, പിആര്‍ഒ- വാഴൂര്‍ ജോസ്, വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming