
ബംഗളൂരു: ലോകസഭാ തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിയെ പ്രതിനിധീകരിക്കുമെന്ന ചോദ്യത്തിന് തുറന്ന പ്രതികരണവുമായി തെന്നിന്ത്യൻ നടൻ പ്രകാശ് രാജ്. താൻ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമാകില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അടുത്തിടെ പ്രകാശ് രാജ് പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുകയെന്ന് പ്രകാശ് രാജ് പറയുന്നു. മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു പാര്‍ട്ടിയിലും തനിക്ക് നില്‍ക്കാനാകില്ല. തനിക്ക് ജനങ്ങളുടെ ശബ്ദമാകാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 സെപ്തരംബർ അഞ്ചിന് മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് പ്രകാശ് രാജ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. ബിജെപി വിരുദ്ധ നിലപാടാണ് പൊതുവെ പ്രകാശ് രാജ് സ്വീകരിച്ച് പോരുന്നത്. അതേസമയം കർണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിൽനിന്നും പ്രകാശ് രാജ് അകലം പാലിച്ചിട്ടിണ്ട്
വഞ്ചനയുള്ള ആൾകൾക്കെതിരെ ദേഷ്യം ഉണ്ടായിരിക്കണം. തെരഞ്ഞെടുപ്പ് സമയം മുതൽ ആരേയാണ് എതിർക്കുന്നതെന്ന് അറിയാം. എന്നാൽ ഇതിനുവേണ്ടി മറ്റൊരു പാർട്ടിയെയും അനുകൂലിക്കില്ല. ഒരുകൂട്ടം നാണംകെട്ട ആളുകളുള്ള പാർട്ടിയാണ് ബിജെപി. അവര്‍ സ്വയം ഗോ ഭക്തരെന്ന് വിളിക്കുന്നു. പക്ഷേ വര്‍ഷത്തിലെ ഏറ്റവും സുപ്രധാന ദിനമായ മകര സംക്രാന്തിയില്‍ അവര്‍ ദില്ലിയിലെ റിസോര്‍ട്ടില്‍ സുഖവാസത്തിലായിരിക്കും. മതേതര പാര്‍ട്ടികള്‍ പിന്തുണയറിയിച്ചാല്‍ അനുകൂലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ