
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള ചലച്ചിത്രത്തിന് സമ്മാനിച്ച ഏഴു ചിത്രങ്ങളും. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ട അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗാണ് ഈ പ്രദര്‍ശന വിഭാഗത്തിന് നാമകരണം ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കൊപ്പം എന്ന ശക്തമായ സന്ദേശമാണ് കേരളത്തിലെ ഏറ്റവും വലിയ ചലിച്ചിത്രോത്സവം ഇതിലൂടെ നല്‍കുന്നത്.
1970 മുതല്‍ 1990 വരെയുള്ള കാലഘട്ടത്തിലെ ചിത്രങ്ങളാണ് അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌കരന്‍), കുട്ട്യേടത്തി (പി.എന്‍.മേനോന്‍), അവളുടെ രാവുകള്‍ (ഐ.വി. ശശി), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്), ദേശാടനക്കിളി കരയാറില്ല (പത്മരാജന്‍), ആലീസിന്റെ അന്വേഷണം (ടി.വി.ചന്ദ്രന്‍), പരിണയം (ഹരിഹരന്‍) എന്നീ സിനിമകളാണ് ഈ വിഭാഗത്തിലുള്ളത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ