ഐഎഫ്എഫ്‌കെ പുരസ്കാരം; 'വാജിബി'ന് സുവര്‍ണ ചകോരം

Published : Dec 15, 2017, 07:35 PM ISTUpdated : Oct 05, 2018, 04:07 AM IST
ഐഎഫ്എഫ്‌കെ പുരസ്കാരം; 'വാജിബി'ന് സുവര്‍ണ ചകോരം

Synopsis

തിരുവനന്തപുരം: 22-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 65 രാജ്യങ്ങളില്‍നിന്നുള്ള 190 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ 2 മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചത്രങ്ങളാണ് മത്സര വിഭാഗത്തിലുണ്ടായിരുന്നത്. പാലസ്ഥീന്‍ സംവിധായിക ആന്‍മരിയ വാസിറിന്‍റെ വാജിബ് എന്ന ചിത്രം സുവര്‍ണ ചകോരം സ്വന്തമാക്കി. ടിഎം തോമസ് ഐസക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.  

 

  • സുവര്‍ണ ചകോരം : വാജിബ് (സംവിധാനം - ആന്‍മരിയ വാസിര്‍)
  • ഫിപ്രസി പുരസ്‌കാരം : ന്യൂട്ടണ്‍ (സംവിധാനം - അമിത് വി മസുര്‍കര്‍)
  • ഫിപ്രസി പുരസ്‌കാരം (മലയാളം) : ഏദന്‍ (സംവിധാനം - സഞ്ജു സുരേന്ദ്രന്‍)
  • നെറ്റ്പാക് അവാര്‍ഡ് : ന്യൂട്ടണ്‍
  • നെറ്റ്പാക് അവാര്‍ഡ് (മലയാളം) : തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സംവിധാനം - ദിലീഷ് പോത്തന്‍)
  • നവാഗത സംവിധായകനുള്ള രജത ചകോരം :സഞ്ജു സരേന്ദ്രന്‍ (ചിത്രം - ഏദന്‍)
  • മികച്ച സംവിധായകയ്ക്കുള്ള രജതചകോരം : അനുജ ബൂന്യാവതന (ചിത്രം - മലില)
  • മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്കാരം : വി പി വിനീത (എഷ്യാനെറ്റ് ന്യൂസ്)
  • പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം: ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് (സംവിധാനം-രെയ്ഹാന ഒബെയ്മെയര്‍)
  • പ്രത്യേക ജൂറി പരാമര്‍ശം: കാന്‍ഡലേറിയ (സംവിധാനം - ജോണി ഹെന്‍ട്രിക്സ്)
     
PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബോക്സ്ഓഫീസ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കിയ ഹാഷിറും പിള്ളേരും; 'വാഴ 2 ' ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നു
ഇനി സാംബോയ്‌യുടെയും ശ്രീക്കുട്ടൻ വെള്ളായണിയുടെയും കാലം; ബേസിൽ ജോസഫ് ചിത്രം അതിരടി റിലീസിനൊരുങ്ങുന്നു