
മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ഇളയരാജ. ചിത്രത്തിനു വേണ്ടി ജയസൂര്യ പാടിയ കപ്പലണ്ടി എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സന്തോഷ് വര്‍മയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. രതീഷ് വേഗയാണ് സംഗീത സംവിധായകൻ. ഗിന്നസ് പക്രുവാണ് ഇളയരാജയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷ് ഗോപി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേൽവിലാസം, അപ്പോത്തിക്കിരി എന്നീ സിനിമകള്‍ക്ക് ശേഷം മാധവ് രാമദാസ് ഒരുകുന്ന ചിത്രമാണ് ഇളയരാജ.