വീണ്ടും ഭാവഗീതവുമായി ജയചന്ദ്രന്‍; 'സ്വര്‍ണ്ണ മത്സ്യങ്ങളി'ലെ വീഡിയോ സോംഗ്

Published : Feb 18, 2019, 11:43 AM IST
വീണ്ടും ഭാവഗീതവുമായി ജയചന്ദ്രന്‍; 'സ്വര്‍ണ്ണ മത്സ്യങ്ങളി'ലെ വീഡിയോ സോംഗ്

Synopsis

വിവ ഇന്‍ എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളുടെ രചനയും ജി എസ് പ്രദീപിന്റേതാണ്. അഴകപ്പനാണ് ഛായാഗ്രഹണം.  

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്ന പുതിയ ഗാനം ശ്രദ്ധേയമാകുന്നു. റിവേഴ്‌സ് ക്വിസ്സിലൂടെ മലയാളികളുടെ പ്രിയം നേടിയ ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന 'സ്വര്‍ണ്ണ മത്സ്യങ്ങള്‍' എന്ന ചിത്രത്തിലാണ് ബിജിബാലിന്റെ സംഗീതത്തില്‍ ജയചന്ദ്രന്‍ ആലപിച്ചിരിക്കുന്നത്. 'പുഴ ചിതറി' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. 

വിവ ഇന്‍ എന്‍ എന്ന ബാനറില്‍ ഒട്ടുംഗ് ഹിതേന്ദ്ര താക്കൂര്‍ നിര്‍മ്മിച്ചിരിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളുടെ രചനയും ജി എസ് പ്രദീപിന്റേതാണ്. അഴകപ്പനാണ് ഛായാഗ്രഹണം. വിഷ്ണു കല്യാണി എഡിറ്റിംഗ്. ചിത്രം വരുന്ന 22ന് തീയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി
തെലുങ്ക് പടത്തിൽ തകർപ്പൻ ​ഡാൻസുമായി അനശ്വര രാജൻ; 'ചാമ്പ്യൻ' ഡിസംബർ 25ന് തിയറ്ററിൽ