
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‍കറിനുള്ള ആദരസൂചകമായി ഒരു ഗാനം. ഇരിയമ്മൻ തമ്പിയുടെ ഓമനതിങ്കൾക്കിടാവോ എന്ന താരാട്ട് പാട്ടാണ് വേറിട്ട രീതിയില്‍ ഒരുക്കിയിരിക്കുന്നത്. ചമത എന്ന സംഗീത ആൽബമാണ് യൂട്യൂബില്‍ പുറത്തുവിട്ടിരിക്കുന്നത്.
രാമനാഥൻ ഗോപാലകൃഷ്ണൻ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഊർമിള വർമയാണ് ഗാനമാലപിച്ചിരിക്കുന്നത്. ശ്രുതിമോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വോയ്സ് കൾച്ചറൽ അക്കാദമി മുംബൈയാണ് സംഗീത ആല്‍ബം പുറത്തുവിട്ടിരിക്കുന്നത്.