'ബലാല്‍സംഗ' പ്രസ്താവനയില്‍ കുടുങ്ങി സല്‍മാന്‍

By Web DeskFirst Published Jun 21, 2016, 2:56 PM IST
Highlights

മുംബൈ: പുതിയ സിനിമ സുല്‍ത്താന്‍റെ ചിത്രീകരണ ശേഷം ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയിലായരുന്നു താനെന്ന സൽമാൻ ഖാന്‍റെ പരാമർശം വിവാദത്തിൽ. താരം മാപ്പുപറയണമെന്ന് ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. മകൻ പറഞ്ഞത് തെറ്റാണെന്നും മാപ്പുചോദിക്കുന്നുവെന്നും സൽമാന്റെ പിതാവ് സലീം ഖാൻ ട്വീറ്റ് ചെയ്തു..

പെരുനാളിന് റിലീസ് ചയ്യാനൊരുങ്ങുന്ന ചിത്രമായ സുൽത്താന്‍റെ വിഷേഷങ്ങൾ പങ്കുവെച്ച് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു സൽമാൻ ഖാന്‍റെ വിവാദ പ്രതികരണം. 'ചിത്രത്തിലെ ഗുസ്തി രംഗങ്ങളുടെ ഷൂട്ടിങ്ങിന് ആറ് മണിക്കൂറോളം വേണ്ടിവന്നു. വ്യത്യസ്ത ആംഗിളുകളില്‍നിന്നും ഷൂട്ട് ചെയ്യാന്‍ 120 കിലോ ഉള്ള ഒരാളെ പത്ത് തവണയിലധികം കൈകളില്‍ഉയര്‍ത്തിപിടിക്കേണ്ടി വന്നു.

നിരവധി തവണ റിങ്ങിൽ വീണു. ഷൂട്ടിന് ശേഷം റിങ്ങില്‍നിന്നിറങ്ങിയപ്പോൾ ബലാത്സംഗത്തിനിരയായ സ്ത്രീക്ക് തുല്യമായിരുന്നു എന്റെ അവസ്ഥ. നേരെ നടക്കാന്‍കഴിഞ്ഞില്ല.' സല്‍മാൻ അഭിമുഖത്തിൽ പറഞ്ഞത് ഈ വാക്കുകളായിരുന്നു. താരത്തിന്റെ വാക്കുകള അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍രംഗത്തെത്തി. സല്‍മാൻ ഏഴ് ദിവസത്തിനുള്ളിൽ മാപ്പ് പറയണമെന്ന് കമ്മീഷന്‍അധ്യക്ഷ ലളിതാ കുമാരമംഗലം പറഞ്ഞു. 

ഇക്കാര്യം ചൂണ്ടിക്കാട്ടി സല്‍മാന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും തൃപ്തികരമായ മറുപടി കിട്ടിയില്ലെങ്കില്‍സല്‍മാനെ വിളിച്ചുവരുത്തുമെന്നും അവര്‍പറഞ്ഞു.  സല്‍മാന്‍റെ പരാമര്‍ശം തെറ്റായിപോയെന്ന് പിതാവ് സലീം ഖാന്‍ട്വീറ്ററില്‍പ്രതികരിച്ചു. പരാമര്‍ശം കരുതികൂട്ടിയല്ലെന്നും മകനുവേണ്ടി മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

അതേസമയം സല്‍മാനെ എതിര്‍ത്തും പ്രതിരോധിച്ചും നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തി. പരാമര്‍ശത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്നാണ് പലരുടെയും ആവശ്യം. 

click me!