ജനങ്ങള്‍ നിയമം ഏറ്റെടുക്കുന്ന കാലം അകലെയല്ല; ഇന്ദ്രജിത്ത്

Published : Feb 19, 2017, 02:00 PM ISTUpdated : Oct 05, 2018, 03:09 AM IST
ജനങ്ങള്‍ നിയമം ഏറ്റെടുക്കുന്ന കാലം അകലെയല്ല; ഇന്ദ്രജിത്ത്

Synopsis

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവ നടിക്ക് പിന്തുണയുമായി നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. ഇനിയും വെച്ച് താമസിപ്പിക്കാതെ ഉടനടി എന്തെങ്കിലും ചെയ്യണം എന്ന് ഗവണ്‍മെന്‍റും കോടതിയും പോലീസും ഒക്കെ ചിന്തിച്ചുതുടങ്ങിയില്ലെങ്കില്‍ കാര്യങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കാലം അകലെ ആവില്ലെന്ന് ഇന്ദ്രജിത്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

പെണ്ണായതുകൊണ്ടു ഒന്നും പുറത്തു പറയില്ല എന്ന പൊതുധാരണ, കാലഹരണപ്പെട്ട നിയമങ്ങളും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിയമനടപടി വ്യവസ്ഥയും, വന്‍കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിയമ പഴുതുകള്‍ പ്രയോഗിച്ചു കോടതിയില്‍ നിന്ന് ചിരിച്ചുകൊണ്ട് ഇറങ്ങി പോകുന്ന മായകാഴ്ച. എന്തും ചെയ്തു തടിതപ്പാം എന്ന് ചിലരെങ്കിലും വിശ്വസിക്കാന്‍ ഇവിടെ കാരണങ്ങള്‍ പലതാണെന്ന് ഇന്ദ്രജിത്ത് പറയുന്നു. 

സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമങ്ങള്‍ക്കെതിരെ ഓണ്‍ലൈനില്‍ നമ്മള്‍ പലതവണ അലമുറ ഇട്ടിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. പേരും പ്രശസ്തിയും ഉള്ളവര്‍ക്ക് ഇത് സംഭവിക്കാമെങ്കില്‍ സാധാരണക്കാരന്റെ കാര്യം പറയേണ്ടതില്ല.  ഭയന്ന് മാറി നില്‍ക്കാതെ, നടന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കുറ്റവാളികളെ കണ്ടെത്താന്‍ സധൈര്യം ഉറച്ചു നില്‍ക്കുന്ന ഭാവനക്ക് ഒരു ബിഗ് സല്യൂട്ട് ! ഞങ്ങള്‍ ഉണ്ട് കൂടെയെന്നും താരം വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ് അവതരിപ്പിക്കുന്നത് ആ ബാലയ്യ കഥാപാത്രത്തെയോ? റീമേക്ക് പ്രചരണങ്ങളില്‍ പ്രതികരണവുമായി 'ജനനായകന്‍' സംവിധായകന്‍
പ്രതീക്ഷിച്ചത് 100 കോടി, കിട്ടിയത് 52 കോടി; ആ രാജമൗലി മാജിക് ഇപ്പോള്‍ ഒടിടിയില്‍ കാണാം