ശ്രീനിഷുമായി പ്രണയത്തിലായത് എങ്ങനെ; കല്യാണം എപ്പോള്‍? പേളി തുറന്നു പറയുന്നു

By Web TeamFirst Published Oct 3, 2018, 2:58 PM IST
Highlights

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്- പേളി പ്രണയം. ഗെയിമിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളും വിമര്‍ശനവുമായി രംഗത്ത് എത്തി. എന്നാല്‍ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷും പേളിയും പറഞ്ഞത്. ശ്രീനിഷുമായുള്ള പ്രണയത്തെ കുറിച്ച പേളി സംസാരിക്കുന്നു.

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ്- പേളി പ്രണയം. ഗെയിമിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മത്സരാര്‍ഥികളും വിമര്‍ശനവുമായി രംഗത്ത് എത്തി. എന്നാല്‍ പ്രണയം വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നായിരുന്നു ശ്രീനിഷും പേളിയും പറഞ്ഞത്. ശ്രീനിഷുമായുള്ള പ്രണയത്തെ കുറിച്ച പേളി സംസാരിക്കുന്നു."

പേളിയുടെ വാക്കുകള്‍


ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി.  ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാൻ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകും--.

 

click me!