
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ജേതാവായത് സാബുവാണ്. സാബുവിന് കടുത്ത എതിരാളിയായി അവസാന ഘട്ടം വരെയുണ്ടായിരുന്നത് പേളിയും. തനിക്ക് ഒരു ചേട്ടനെ പോലെയായിരുന്നുവെന്നാണ് സാബുവിനോടുള്ള സൌഹൃദത്തെ കുറിച്ച് പേളി പറയുന്നത്.
"
പേളിയുടെ വാക്കുകള്‍
എന്റെ ചേട്ടനെ പോലെയാണ് സാബു.ഷോയിലും അങ്ങനെ തന്നെയായിരുന്നു. സാബു ചേട്ടൻ ഗെയിം കളിക്കുന്നതും ആ സമയത്ത് കാണുമ്പോള്‍ നമുക്ക് അറിയാം. ഗെയിമിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. പക്ഷേ അതിനെ നമ്മള്‍ അഭിനന്ദിക്കണം. കാരണം ഇതൊരു ഗെയിമല്ലേ. പക്ഷേ പലരും ഗെയിമാണ് എന്നൊക്കെ മറന്ന് ജീവിക്കാനൊക്കെ തുടങ്ങുമ്പോഴും സാബുചേട്ടൻ മാത്രമാണ് സ്ഥിരമായി ഗെയിമില്‍ നിന്നത്. പലരും ഗെയിമാണെന്നൊക്കെ മറന്ന് വൈകാരികമായി വേദനിക്കുകയൊക്കെ ചെയ്യുന്ന സമയത്ത് സാബു ചേട്ടൻ അങ്ങനെ ആയിരുന്നില്ല. ഗെയിമാണെന്ന് മറക്കുമ്പോഴാണ് നമ്മള്‍ ഒരാളോട് വൈകാരികമായിട്ടൊക്കെ അടുക്കുന്നത്. ഗെയിമാണെന്ന് എപ്പോഴും മനസ്സില്‍ ബോധ്യമുണ്ടെങ്കില്‍ യഥാര്‍ഥ സുഹൃത്തുക്കളെയൊന്നും ഉണ്ടാക്കാൻ പറ്റില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ