പേളി, നീയില്ലാത്ത ആദ്യ ദിവസം.. ശ്രീനിഷിന്റെ പോസ്റ്റ് വൈറലാകുന്നു!

By Web TeamFirst Published Oct 2, 2018, 12:37 PM IST
Highlights

ബിഗ് ബോസ്സില്‍ ഏറ്റവും ചര്‍ച്ചയായ കാര്യമായിരുന്നു ശ്രീനിഷ്- പേളി പ്രണയം. ഇരുവരുടെയും പ്രണയം സത്യമാണോ അതോ നാടകമാണോ എന്ന് സംശയവുമുയര്‍ന്നിരുന്നു. മത്സരാര്‍ഥികള്‍ തന്നെ ഇരുവരുടെയും പ്രണയത്തില്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ വിവാഹം കഴിക്കാൻ തന്നെയാണ് തീരുമാനമെന്നാണ് ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീനിഷും പേളിയും പറഞ്ഞത്. ഇരുവരുടെയും സെല്‍ഫിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. 'ദ പേര്‍ളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു...എന്നായിരുന്നു ആദ്യം പേര്‍ളി പറഞ്ഞത്. എന്തായാലും ബിഗ് ബോസ്സിന് പുറത്തും പ്രണയം തുടരാൻ തന്നെയാണ് ഇരുവരുടെയും തീരുമാനമെന്നാണ് മനസ്സിലാകുന്നതെന്ന് ആരാധകരും പറയുന്നു.

പേര്‍ളിയുടെ കാര്യം വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ബിഗ് ബോസ് ഹൌസില്‍ നിന്ന് പുറത്തുവന്ന ശ്രീനിഷ് മോഹൻലാലിനോട് പറഞ്ഞിരുന്നു. വീട്ടില്‍ സംസാരിക്കാൻ ശ്രീനിഷും പേളിയും നേരത്തെ ബിഗ് ബോസ് ഹൌസില്‍ വച്ച് സാബുവിനോട് സഹായവും തേടിയിരുന്നു.

click me!