പെണ്ണായി മാറിയപ്പോള്‍- ഉണ്ണിമുകുന്ദന്‍ പറയുന്നു

Web Desk |  
Published : Feb 18, 2018, 03:29 PM ISTUpdated : Oct 05, 2018, 02:50 AM IST
പെണ്ണായി മാറിയപ്പോള്‍- ഉണ്ണിമുകുന്ദന്‍ പറയുന്നു

Synopsis

സി.വി. സിനിയ

ഉണ്ണിമുകുന്ദന്‍ പെണ്ണായി രൂപമാറ്റം വരുത്തിയത്  സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. താരസുന്ദരിയെ പോലും വെല്ലുന്ന ഗ്ലാമറിലാണ് ഉണ്ണി മുകുന്ദന്‍ പെണ്‍വേഷത്തിലെത്തിയത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണിയുടെ ഇപ്പോഴത്തെ രൂപമാറ്റം. താന്‍ പെണ്‍വേഷമണിഞ്ഞപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഉണ്ണിമുകുന്ദന്‍ സംസാരിക്കുന്നു.

ആദ്യമായാണ് പെണ്‍ വേഷം

 ഓരോ സിനിമയിലും ഓരോ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യമായാണ് പെണ്‍വേഷമണിയുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'ചാണക്യതന്ത്രം' എന്ന ചിത്രത്തിന് വേണ്ടിയാണിത്. മാര്‍ച്ച് 29 ന് ആയിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഞാനും കണ്ണന്‍ താമരക്കുളവും ഒന്നിക്കുന്നത് 'അച്ചായന്‍സ്' എന്ന ചിത്രത്തിലൂടെയാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം തന്നെയാണ് എന്നെ ഇപ്പോള്‍ പെണ്‍വേഷമണിയിക്കുന്നതും. ആക്ഷനും മറ്റ് കഥാപാത്രങ്ങളെല്ലാം ചെയ്ത എനിക്ക് പെണ്‍ വേഷവും ഇണങ്ങുമെന്ന് അദ്ദേഹമാണ് തിരിച്ചറിഞ്ഞ്.

പെണ്ണായപ്പോള്‍ കരഞ്ഞു

പെണ്ണായി മാറാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നു. പുലര്‍ച്ചെ നാല് മണിക്കാണ് പെണ്ണാവാനുള്ള മേക്ക്അപ്പ്   ചെയ്യുന്നത്.  പുരികം ത്രെഡ് ചെയ്യുമ്പോഴൊക്കെ സത്യത്തില്‍ ഞാന്‍ വേദനകൊണ്ട് കരഞ്ഞു.  പുരികം ത്രെഡ് ചെയ്യുമ്പോള്‍  ആ വേദന എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കരഞ്ഞു. പ്രസവ വേദന അത്രയും വലിയ വേദനയാണെന്ന് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പക്ഷേ എനിക്ക് പുരികം ത്രെഡ് ചെയ്തത് തന്നെ വലിയ സംഭവമായി. ഇതില്‍ ഒരു കാര്യം സ്ത്രീകളുടെ മനോധൈര്യം വളരെ വലുതാണ് എന്നാണ് മനസ്സിലാക്കേണ്ടത്. എനിക്ക് ഇപ്പോഴും ആ എപ്പിസോഡ് എങ്ങനെ തീര്‍ന്നുവെന്ന് അറിയില്ല. അതിന്റെ സന്തോഷത്തിലാണ് ഞാന്‍. കാരണം ഫോട്ടോ കാണുമ്പോള്‍ തന്നെ എനിക്ക് ഓര്‍മ വരുന്നത് നൂല്‍ വച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ച് വലിക്കുന്നതാണ്. മറ്റൊരു കാര്യം അതില്‍ ഇത്തിരി ബുദ്ധിമുട്ടായത് നഖമൊക്ക് വച്ച് നെയില്‍ പോളിഷ് ഇട്ടപ്പോഴായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത് എങ്ങനെയാണ് ഈ സ്ത്രീകള്‍ ഇതൊക്കെ ചെയ്യുന്നത് എന്നാണ്.  ടീം ആശ്വസിപ്പിച്ചാണ് ഒരുവിധത്തില്‍ എല്ലാം തീര്‍ത്തത്. സത്യത്തില്‍ ഇതിന്റെ വിജയം ടീമിന്റെ സപ്പോര്‍ട്ട് തന്നെയാണ്പെണ്‍വേഷത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അനുഷ്‌ക ഷെട്ടി റഫന്‍സായി

അനുഷ്‌ക ഷെട്ടിയുടെ ഫോട്ടോയാണ് എനിക്ക് പെണ്ണാവാന്‍ റഫന്‍സായിട്ട് എടുത്തത്. ഏകദേശം ഭാഗമതി ചെയ്യുന്ന സമയത്ത് തന്നെ കുറേ പേര്‍ പറഞ്ഞു ഉണ്ണിയെ കാണാന്‍ അനുഷ്‌കയെ പോലെ ഉണ്ടെന്ന്. അതുകൊണ്ട് തന്നെ അവരുടെ സ്‌റ്റൈലൊക്കെ കുറേ നോക്കിയാണ് ചെയ്തത്. പിന്നെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പ്രദീപ് രംഗനും  കോസ്റ്റ്യൂം ആര്‍ട്ടിസ്റ്റ് അരുണ്‍ മനോഹറും തന്നെയാണ് എന്നെ തികച്ചും പെണ്ണാക്കി മാറ്റിയത്. പെട്ടെന്ന് എനിക്ക് ഭാരം കുറയ്ക്കാനൊന്നും പറ്റില്ലെന്ന്  ഞാൻ അവരോട് നേരത്തെ തന്നെ പറഞ്ഞിരുന്നു.  സിനിമയുടെ ഷൂട്ട് ചെയ്യണമേല്ലോ. അതുകൊണ്ട് തന്നെ എന്റെ ശരീരം മറയ്ക്കുന്ന തരത്തിലുള്ള ബ്ലൗസൊക്കെ ശരിയാക്കി. മുടിമുഴുവന്‍ എടുത്തിരുന്നു. കുറിച്ച് സെക്‌സി ലുക്കിലുള്ള പെണ്ണാക്കിയാണ് എന്നെ മാറ്റിയത്.

 ഒരു പെണ്‍കുട്ടി കൂടി വേണമെന്ന ആഗ്രഹം

  കരിഷ്മ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ  എത്തുന്നത്. ഞാന്‍ സിനിമയില്‍ എത്തിയിട്ട് ഏഴ് വര്‍ഷമായി. ഇത്രയും കാലമായിട്ട് എന്റെ അച്ഛനും അമ്മയും  ലൊക്കേഷനിലൊന്നും വരാറില്ലായിരുന്നു. പക്ഷേ ചാണക്യതന്ത്രത്തില്‍ പെണ്‍വേഷം കെട്ടുന്നുവെന്ന് അറിഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും വന്നിരുന്നു. അപ്പോള്‍ അമ്മ പറഞ്ഞു ഒരു പെണ്‍കുട്ടിയും കൂടി ഉണ്ടാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് ഇതോടെ മാറി. അവര്‍ ഫോട്ടോയൊക്കെ എടുത്ത് സന്തോഷത്തോടെയാണ് മടങ്ങിയത്.

പെണ്ണായപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല

  പെണ്ണായി മാറുമ്പോള്‍ വലിയ വെല്ലുവിളി  ഒന്നും ഉണ്ടായിട്ടില്ല. കാരണം അമ്മ, ചേച്ചി ഇവരെയൊക്കെ കണ്ടാണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ കുറച്ച്  മോഡേണും സെക്‌സിയായിട്ടൊക്കെയാണ് അതില്‍ ഉള്ളത്.  ഫോട്ടോ കാണുമ്പോള്‍ ആളുകളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നൊക്കെ ടെന്‍ഷനടിച്ചിരുന്നു.  ഞങ്ങളുടെ ആര്‍ട്ട് മേക്കര്‍ എന്റെ മുന്നില്‍കൂടി പോയപ്പോള്‍ വേറെ ആരോ ആണെന്നാണ് കരുതിയത്. ലിഫ്റ്റില്‍ കയറാന്‍ സമയത്തും "സോറി മാം " എന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ കുറച്ച് ചെറുക്കന്‍മാര്‍ കുറേ ഫോട്ടോയൊക്കെ എടുത്തിരുന്നു. അവര്‍ക്ക് അറിയാം ഉണ്ണിയാണ് പെണ്‍വേഷത്തിലെന്ന്.   അതില്‍ കുറച്ച് സെക്‌സിയായിട്ടാണ് സാരിയുടുത്തത്. അതുകൊണ്ട് തന്നെ അപ്പോള്‍ അവരുടെ കണ്ണ് ഇടയ്ക്കിടെ താഴോട്ട് പോകുന്നുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറയുന്നുണ്ടായിരുന്നു "ചേട്ടാ ഒന്നും വിചാരിക്കരുത് അറിയാതെ നോക്കി പോകുന്നതാണ്"... അങ്ങനെ രസകരമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു സ്ത്രീകളെ മറ്റൊരാള്‍ നോക്കുന്നതിന്റെ ബുദ്ധിമുട്ടും അതൊക്കെ മനസ്സിലാകുന്നുണ്ടായിരുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി