മലയാളം കുഴക്കി, പൃഥ്വിരാജ് ഡയലോഗ് പഠിപ്പിച്ചതിനെ കുറിച്ച് വിവേക് ഒബ്‍റോയ്

By Akhila NandakumarFirst Published Oct 7, 2018, 4:47 PM IST
Highlights

മോഹൻലാല്‍ നായനാകുന്ന ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ വിവേക് ഒബ്‍റോയ് ആണ്. സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ മലയാളം ഭാഷയാണ് തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ചതെന്ന് വിവേക് ഒബ്‍റോയ് പറയുന്നു. അത്രയ്‍ക്കും ദൈര്‍ഘ്യമുള്ള ഡയലോഗ് ആണ് ചിത്രത്തില്‍ പറയേണ്ടിയിരുന്നത് എന്നും വിവേക് ഒബ്റോയ് പറയുന്നു.

പതിനാറ് വര്‍ഷമായി 45ഓളം സിനിമകളുടെ ഭാഗമായി. കരിയറില്‍ ഏറ്റവും ആകര്‍ഷണീയമായി തോന്നിയ തിരക്കഥയാണ് ലൂസിഫറിന്റേത്. പൃഥ്വിരാജ് ഫോണില്‍ വിളിച്ചാണ് കഥ പറയുന്നത്. സിനിമയെ കുറിച്ച് മനസ്സിലാക്കിയപ്പോള്‍ എനിക്കും അതിന്റെ ഭാഗമാകണം എന്ന് ഞാൻ അങ്ങോട്ടാണ് പറഞ്ഞത്. അതിന് ചില കാരണങ്ങളുണ്ട്. ഒന്ന് മലയാളം ആണെന്നതുതന്നെയാണ്. വളരെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുമുണ്ട്.  കേരളത്തിന്റെ സംസ്കാരവും കലകളുമൊക്കെ ഭയങ്കര ഇഷ്‍ടമാണ് എനിക്ക്. ശബരിമലയില്‍ പത്ത് പതിനെട്ട് വര്‍ഷമായി വരുന്നതാണ്. മുമ്പും കുറേ പേര്‍ മലയാളത്തില്‍ അഭിനയിക്കുന്നില്ലേ എന്ന് ചോദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ ഡയലോഗ് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടി. ദൈര്‍ഘ്യമേറിയ ഡയലോഗ് ആണ് എഴുതി തന്നത്. അംഗീകരിക്കാതിരിക്കുന്നത് എന്നൊക്കെ പറഞ്ഞു പഠിക്കാൻ ബുദ്ധിമുട്ടി.  എത്ര അക്ഷരങ്ങളാണ് ഡയലോഗില്‍.. പൃഥ്വിരാജ് ആയിരുന്നു എന്റെ ട്രാൻസിലേറ്ററും. ഓരോ വാക്കിന്റെയും ഉച്ചാരണവും അതിന്റെ ഹിന്ദി അര്‍ഥവും പറഞ്ഞുപഠിപ്പിച്ചു. വെറുതെ ഡയലോഗ് പറയുന്നതുപോലെ അഭിനയിക്കാൻ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് ഡയലോഗ് മുഴുവനായി തന്നെ പറഞ്ഞു.

സ്വാഭാവികമായും ലൂസിഫറില്‍ അഭിനയിക്കാൻ മോഹൻലാലും ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ രണ്ടാമതും അഭിനയിക്കാൻ അവസരം കിട്ടുന്നുവെന്നതും ലൂസിഫറില്‍ അഭിനയിക്കാനുള്ള കാരണമാണ്- വിവേക് ഒബ്റോയ് പറയുന്നു.

മഞ്ജു വാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപി തിരക്കഥ എഴുതിയിരിക്കുന്നു.

click me!