ലവ് ടുഡേ എന്ന ചിത്രത്തിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ അക്ഷയ ഉദയകുമാർ 'മാജിക് മഷ്‌റൂംസ്' സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായ മാജിക് മഷ്‌റൂംസ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കോമഡി എന്റർടെയ്നർ വിഭാഗത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായികയായി എത്തിയിരിക്കുന്നത്. ലവ് ടുഡേ എന്ന ചിത്രത്തിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ അക്ഷയ ഉദയകുമാർ സിനിമയുടെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

മാജിക് മുഷ്‌റൂംസിന്റെ പ്രേക്ഷക പ്രതികരണം

പൊതുവേയുള്ള തിയേറ്റർ റെസ്പോൺസ് പോയി കാണുവാണെങ്കിലും അല്ലെങ്കിൽ നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ ആണെന്നുണ്ടെങ്കിലും അല്ലെങ്കിൽ നമ്മുടെ വീട്ടുകാർക്ക് വരുന്ന കോൾ ആണെങ്കിലും ഫാമിലി ഓഡിയൻസ് ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നുണ്ട് ഈ പടം എന്നാണ് മനസിലാക്കുന്നത്. പ്രത്യേകിച്ച് സെക്കൻഡ് ഹാഫ് ഭയങ്കരമായിട്ട് അവർക്ക് ചിരിക്കാൻ പറ്റുന്നുണ്ട്, എൻജോയ് ചെയ്യാൻ പറ്റുന്നുണ്ട്. തിയേറ്റർ റെസ്പോൺസിലൊക്കെ നമ്മൾ സെക്കൻഡ് ഹാഫ് പോയിരിക്കുന്ന സമയത്ത് എല്ലാവരും ചിരിക്കുന്നതും എൻജോയ് ചെയ്യുന്നതും കാണാൻ പറ്റുന്നുണ്ട്. കുടുംബം മൊത്തമായി കുട്ടികളുമൊക്കെയായിട്ടാണ് എല്ലാവരും പോയി കാണുന്നത്. അപ്പോൾ അതിൽ ഭയങ്കരമായിട്ട് ഒരു സന്തോഷമുണ്ട്. അതുപോലെ ജാനകി എന്ന് പറഞ്ഞ എന്റെ ക്യാരക്ടർ, നമുക്ക് ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജസ് ആണെങ്കിലും, ആ ക്യാരക്ടർ കൊള്ളാം എന്നുള്ള പ്രതികരണമാണ് വരുന്നത്. ജാനകി നന്നായിട്ട് വർക്ക് ആയിട്ടുണ്ട് എന്നുള്ള രീതിയിലുള്ള മെസ്സേജുകൾ കാണുമ്പോൾ സന്തോഷം. എനിക്കിതൊരു പുതുമയുള്ള ഒരു എക്സ്പീരിയൻസ് ആണ് ഈ ക്യാരക്ടർ, അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു എന്ന് പറയുന്നത് നമുക്ക് ഭയങ്കര പുതിയ ഒരു ഫീലിംഗ് ആണല്ലോ. അത്തരം പ്രേക്ഷക പ്രതികരണങ്ങളിൽ വളരെ സന്തോഷം.

റീൽസ് എത്തിച്ചത് മാജിക് മഷ്‌റൂംസിലേക്ക്

നമ്മുടെ ഡയറക്ഷൻ ടീമിൽ തന്നെയുള്ള ഒരു റോബിൻ എന്ന് പറഞ്ഞിട്ടുള്ള ആളാണ് എന്റെ റീൽസ് കണ്ട് എന്നെ സജസ്റ്റ് ചെയ്യുന്നത്. കാസ്റ്റിങ്ങ് കോൾ, ഓഡിഷൻസ് എല്ലാം നടന്ന് കഴിഞ്ഞ് പെട്ടെന്നാണ് ഇവർക്ക് എന്നെ ഓർമ്മ വരുന്നത്, അന്ന് അങ്ങനെ ഒരു കൊച്ച് നമ്മൾ ആലോചിച്ചിരുന്നല്ലോ എന്ന്. ഷൂട്ടിന് രണ്ടാഴ്ച മുൻപാണ് എന്നെ ഓഡിഷന് വേണ്ടി വിളിക്കുന്നത്. അങ്ങനെ ഞാൻ കൊച്ചിയിലേക്ക് വന്നു. വന്ന ദിവസം തന്നെ കഥ കേൾക്കുകയും ഭയങ്കരമായിട്ട് എനിക്ക് ഇഷ്ടപ്പെടുകായും ചെയ്തു. എനിക്ക് ഓഡിഷൻ വേണം എന്നുള്ള ആഗ്രഹം ഞാൻ പറയുന്നു. ഓഡിഷൻ ചെയ്യുന്നു, എനിക്ക് തോന്നുന്നു ഞാൻ നല്ലൊരു പെർഫോമൻസ് ഒന്നുമല്ല അവിടെ കൊടുത്തിരുന്നത്... പക്ഷേ അത് അത് കണ്ട് സംതിങ് ഈസ് ദെയർ എന്നുള്ളൊരു ഫീൽ ആ ഡയറക്ഷൻ ടീമിലുള്ളവർക്ക് തോന്നിയതുകൊണ്ടാണ് ഈ സിനിമയിലേക്ക് ഞാൻ എത്തുന്നത്. അങ്ങനെയാണ് ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യപ്പെടുന്നത്.

പല തലമുറയിലുള്ള താരങ്ങൾ

നിരവധി താരങ്ങൾ ഉള്ള, അതും വ്യത്യസ്ത ജനറേഷനിലുള്ള താരങ്ങൾ ഉള്ള ചിത്രമാണിത്. നത്ത് ആണെന്നുണ്ടെകിലും, ഷമീർ ആണെങ്കിലും പൂജേച്ചി ആണെങ്കിലും, നമ്മൾ കണ്ടുവളർന്നിട്ടുള്ള ഹരിശ്രീ അശോകൻ ചേട്ടൻ, സിദ്ധാർത്ഥേട്ടൻ, ജാഫർ ഇക്ക ആണെങ്കിലും മികച്ച അനുഭവ സമ്പത്തുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ട്. അത് ഈ സിനിമയെ മനോഹരമാക്കുന്നു ഒന്നാണ്. അനഗ്നെ എനിക്ക് രണ്ട തരത്തിലുള്ള എക്സ്പീരിയൻസും ലഭിച്ചു. ഇവരെല്ലാം എങ്ങനെ അപ്രോച്ച് ചെയ്യുന്നു എന്നുള്ള കാര്യങ്ങൾ എനിക്ക് ഒബ്സർവ് ചെയ്യാൻ കഴിഞ്ഞു. സോ, ഐ തിങ്ക് ഐ ആം ഗ്രേറ്റ്ഫുൾ.

കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകൾ

തയ്യാറെടുപ്പുകൾ എന്ന് പറയുമ്പോൾ തന്നെ എനിക്ക് ആദ്യം ഓർമ്മ വരുന്നത് സ്ക്രിപ്റ്റ് തരുന്നതിന്റെ കൂടെ തന്നെ റൈറ്റർ ആകാശ് പറഞ്ഞിട്ടുണ്ടായിരുന്നു കപ്പ ചീവാൻ പഠിക്കണമെന്ന്. നമ്മൾ ഭയങ്കര ഓതൻ്റിക് ആയിട്ടുള്ള ഒരു ഇടുക്കി എന്നുള്ള ഒരു സ്ഥലത്ത് നിന്ന് വരുന്ന ഒരു നാട്ടിൻപുറത്തുള്ള കൊച്ചാണ്, പക്ഷേ അവളുടെ ചിന്താഗതിയും കാഴ്ചപ്പാടുകളും എല്ലാം ഭയങ്കര വ്യത്യസ്തമായിട്ടുള്ള ഒരു വ്യക്തി കൂടിയാണ്. സ്വഭാവത്തിലാണെങ്കിൽ ഇപ്പോൾ എന്നിൽ നിന്നും ജാനകി ഭയങ്കര വ്യത്യാസമാണ്. ഞാൻ ആദ്യം ഒരാളെ കാണുമ്പോൾ ചിരിക്കുകയാണെന്നുണ്ടെങ്കിൽ, ജാനകിയുടെ മുഖം ആണെങ്കിലും ബോഡി ആണെന്നുണ്ടെങ്കിലും ഭയങ്കര കണ്ടന്റഡ് ആണ്, ഭയങ്കര ഒതുങ്ങി ഇരിക്കുന്ന ഒരു പ്രകൃതമാണ് അവളുടേത്. അങ്ങനത്തെ കാര്യങ്ങൾ, ഫിസിക്കൽ ആയിട്ടുള്ള മൂവ്മെന്റ്സ് റെസ്ട്രിക്ട് ചെയ്യുകയും, പിന്നെ കണ്ണ് ചിമ്മുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. കാരണം പുള്ളിക്കാരി മൈക്രോ ആർട്ട് ചെയ്യുന്ന ഒരാളാണ് ചെറിയ ചെറിയ കാര്യങ്ങളിൽ ഭയങ്കര സന്തോഷവും, ഭയങ്കരമായിട്ട് അതിനെ എൻജോയ് ചെയ്യുന്ന, നിരീക്ഷിക്കുന്ന ഒരാളാണ്.

കണ്ണ് ചിമ്മുന്നത് ഉൾപ്പെടെ എനിക്ക് ഭയങ്കരമായിട്ട് അത് കൺട്രോൾ ചെയ്യേണ്ടി വന്നു. കാരണം ഞാൻ പൊതുവേ കണ്ണ് ചിമ്മുന്ന ഒരാളാണ്. പക്ഷേ ജാനകിയുടെ ക്യാരക്ടർ അങ്ങനെയല്ല. സോ അതുകൊണ്ട് അത് കൺട്രോൾ ചെയ്യാൻ ചെയ്യേണ്ടി വന്നു. അതിപ്പോ നമ്മൾ ടീമിലുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആന്നെകിലും റൈറ്റർ ആണെങ്കിലും, നമ്മൾ അത് അറിയാതെ ചെയ്യുകയാണെന്നുണ്ടെങ്കിൽ അവർ അത് ഓർമ്മപ്പെടുത്തും. അങ്ങനെ ചില ആക്ഷൻസ് ഉൾപ്പെടെ നമ്മൾ കൺട്രോൾ ചെയ്യേണ്ടി വന്നിട്ടുണ്ട്.

തയ്യാറെടുപ്പുകൾ എന്ന് പറയുന്ന സമയത്ത് നമ്മൾ ലുക്സ് ഈസ് വെരി ബിഗ് പാർട്ട് സോ അതിൽ നമ്മൾ ജാനകി എന്റെ ഭയങ്കര സ്ട്രൈറ്റ് ഹെയർ ആണ്. ജാനകിയുടെ ചുരുണ്ട മുടിയാണ്. അതുകൊണ്ട് ഒരു മൂന്നരയ്ക്ക് ഒക്കെ തുടങ്ങും, അങ്ങനെ ദിവസവും മൂന്ന് മണിക്കൂറോളം നമ്മുടെ മുടി ചുരുട്ടുന്ന ഒരു പ്രോസസ് ഉണ്ടായിരുന്നു. എല്ലാത്തരത്തിലും ജാനകി എന്നിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് മനസ്സിലാക്കി അതിനുവേണ്ടി തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ട്. രണ്ടാഴ്ച മുന്നെയാണ് കഥ പറയുന്നത്. സ്ക്രിപ്റ്റിന്റെ കൂടെ തന്നെ നമ്മൾ ലുക്ക് ടെസ്റ്റ് ചെയ്യുന്ന സമയത്ത് ഒരു ക്യാരക്ടർ സ്കെച്ച് എനിക്ക് സ്ക്രിപ്റ്റ് റൈറ്റർ തന്നിട്ടുണ്ട്. അത് എന്നെ ഭയങ്കരമായിട്ട് സഹായിച്ചു. പെട്ടെന്ന് ഈ ഒരു വൺ വീക്കിൽ ഈ ക്യാരക്ടറെ ഉൾക്കൊള്ളാനും അവളുടെ ഹോബീസ് മനസ്സിലാക്കാനും കഴിഞ്ഞു.

ഹ്യൂമർ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹം

തുടക്കക്കാരി ആയതുകൊണ്ട്, കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ എന്റെ ആഗ്രഹം എനിക്ക് കൊമേർഷ്യൽ ആയിട്ടും അല്ലെങ്കിൽ ആർട്ടിസ്റ്റിക് ആയിട്ടുള്ള പടങ്ങൾ ചെയ്യണം. രണ്ടും ചെയ്യണം. കൊമേർഷ്യൽ ആയിട്ട് നമുക്ക് പ്രേക്ഷകരെ എന്റർടൈൻ ചെയ്യിപ്പിക്കാൻ പറ്റും. ഡാൻസ് ആണെന്നുണ്ടെങ്കിലും പ്രേക്ഷകർക്ക് റിലേറ്റബിൾ ആയിട്ടുള്ള പരിപാടി ആണെന്നുണ്ടെങ്കിലും ഭയങ്കരമായിട്ട് എന്റർടൈൻ ചെയ്യിപ്പിക്കാൻ പറ്റും. പിന്നെ അത്തരത്തിലുള്ള സിനിമകൾ ഞാൻ നന്നായി ആസ്വദിക്കുന്ന ആള് കൂടിയാണ്. സോ കമേഴ്ഷ്യൽ മൂവീസ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്. ആൻഡ് അതുപോലെ തന്നെ ആർട്ടിസ്റ്റിക് ആയിട്ടുള്ള മൂവീസ്, ഒരു ക്യാരക്ടർ ആർട്ടിസ്റ്റ് അല്ലെങ്കിൽ ഹീറോയിൻ റോൾ എന്നുള്ളതല്ലാതെ അത് ഒരു സീൻ ആണെന്നുണ്ടെങ്കിലും, നമുക്ക് പെർഫോം ചെയ്യാനുള്ള ഒരു സ്പേസ് ഉള്ള ആൻഡ് ഓരോ ഇപ്പോ ഓരോ സിനിമകൾ എടുക്കുമ്പോഴും വ്യത്യാസമായിട്ടുള്ള അതിലുള്ള നമുക്ക് തന്നെ ഇത് ഞാൻ എക്സ്പീരിയൻസ് ചെയ്യാത്ത കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്. ഉർവശി മാം ചെയ്യുന്ന പോലത്തെ ഹ്യൂമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യണമെന്നും അതുപോലെതന്നെ കിൽബിൽ പോലത്തെ ആക്ഷൻ മൂവീസും എല്ലാം എനിക്ക് ഫ്യൂച്ചറിൽ ചെയ്യണമെന്നും ആഗ്രഹമുണ്ട്, അങ്ങനെ അത് ചെയ്യാൻ പറ്റട്ടെ. ഒരേ പാറ്റേൺ അല്ലാതെ എനിക്ക് എന്നെ തന്നെ സർപ്രൈസ് ചെയ്യിപ്പിക്കാൻ പറ്റണം ഓരോ ക്യാരക്ടറുകൾ ചെയ്യുമ്പോഴും എന്നുള്ളതാണ് ഞാൻ നോക്കുന്നത്.

ബിഗ് ബോസ് വരുത്തിയ മാറ്റങ്ങൾ

ബിഗ് ബോസ് തീർച്ചയായും എന്റെ ജീവിതത്തിന്റെ ഒരു ഫേസ് തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ലൈഫിൽ ഒരു വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ബിഗ് ബോസ് അത് ഞാൻ ഓപ്പർച്ചൂണിറ്റീസ് എന്ന് ഞാൻ പറയത്തില്ല. ഫേസ് വാല്യൂ ബിഗ് ബോസിൽ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട് പക്ഷേ ഇൻ തമിഴ് ഇൻഡസ്ട്രി, ലൈക്ക് തമിഴ് പീപ്പിൾ എറൗണ്ട് തമിഴ് പീപ്പിൾ എനിക്ക് ഫേസ് വാല്യൂ കുറച്ച് കൂടുതലാക്കി കിട്ടിയിട്ടുണ്ട്.

കുറച്ച് കിട്ടിയിട്ടുണ്ട് പക്ഷേ ഓപ്പർച്ചൂണിറ്റീസ് അല്ല അതിൽ കിട്ടിയത് അതിനുപരി എന്റെ എന്നെ ഭയങ്കരമായിട്ട് എന്റെ പേഴ്സണാലിറ്റിയിലും അല്ലെങ്കിൽ എന്റെ സ്വഭാവത്തിലും എന്റെ അനുഭവം ഒക്കെ മാറ്റം വരുത്തിയിട്ടുള്ള ഒരു സ്പേസ് ആണ് ബിഗ് ബോസ്. കാരണം ഞാൻ ഒരു പാലക്കാട് നിന്ന് ഞാനെന്റെ എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയിട്ടിരിക്കുന്ന എന്റെ വീട്ടുകാരും എന്റെ ഫ്രണ്ട്സിന്റെ കൂടെ സ്പെൻഡ് ചെയ്ത് ഒരു അതിനുപരിയുള്ള ഒരാളെ എനിക്ക് എങ്ങനെ ഒട്ടും അറിയാത്ത ഒരാളായിരുന്നു ഞാൻ. അങ്ങനെ അത്രയും കംഫര്‍ട്ട് ആയാലും പ്രൊട്ടക്റ്റഡ് ആയിട്ടാണ് ഞാന് വളർന്നത്.

പക്ഷേ അതല്ലാതെ ഇത്രയും എക്സ്പീരിയന്‍സ് ഉള്ള അല്ലെങ്കില്‍ പല അനുഭവങ്ങളുള്ള പല സ്വഭാവക്കാരായിട്ടുള്ള ആള്‍ക്കാരുടെ കൂടെ നമ്മള്‍ ബിഗ് ബോസ്സിൽ ഇരിക്കുന്ന സമയത്ത് നമ്മളെങ്ങനെ സമൂഹത്തിൽ ജീവിക്കണം എന്നുള്ളൊരു ചോദ്യം എന്നിൽ ഭയങ്കരമായിട്ട് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഒരു മൂന്ന് വർഷം ഞാനീയൊരു ഫീൽഡിൽ ഇരുന്ന് പഠിക്കുന്ന പഠിക്കേണ്ട സംഭവങ്ങൾ ഞാനീയൊരു 60 ദിവസം കൊണ്ട് ബിഗ് ബോസിൽ നിന്ന് പഠിച്ചിട്ടുണ്ട്. കുറെ അനുഭവങ്ങളും എനിക്ക് ബിഗ് ബോസിൽ നിന്ന് കിട്ടിയിട്ടുണ്ട്. എന്റെ ഒരു ക്യാരക്ടർ തന്നെ ഈ ബിഗ് ബോസിൽ നിന്ന് ഭയങ്കര തിരിച്ചറിവുകൾ കിട്ടി ചേഞ്ച് ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭയങ്കര ഒരു സ്വാധീനം ബിഗ് ബോസിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയെ സ്വാധീനിച്ചിട്ടുള്ളത് ഫേസ് വാല്യൂ. ഉണ്ടെന്നുള്ളതായിരിക്കാം ആയിരിക്കും പക്ഷേ അതുവഴി ഓപ്പർച്ചൂണിറ്റീസ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. നമ്മൾ കണ്ടിന്യൂസ് ആയിട്ട് സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്യുന്നത് തന്നെയാണ് എനിക്ക് വർക്ക് ആയിട്ടുള്ളത്.

ചെറുപ്പം മുതലേ കലയുമായി ബന്ധം

ചെറുപ്പം മുതൽ കലയുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഞാൻ ആക്ടീവ് ആയിരുന്നു പ്രത്യേകിച്ച് ഡാൻസ് ആയിട്ടുള്ളതും, മോണോ ആക്ട്, നാടകം ഒക്കെ. നമ്മൾ കലോത്സവ വേദിയിൽ ആണെന്നുണ്ടെങ്കിലും ചെറുപ്പം മുതലേ ഫാഷൻ ഷോ അങ്ങനെയുള്ള കാര്യങ്ങളിൽ എല്ലാം ഞാൻ ആക്ടീവ് ആയിരുന്നു. സ്കൂൾ ടൈമിലെല്ലാം നമ്മൾ അങ്ങനെ ആക്ടീവ് ആയിരുന്നു. പക്ഷേ കോളേജിലെത്തി ആർട്ട് എന്നുള്ള ഒരു പാർട്ടിൽ നമ്മളില്ല എന്ന് മനസ്സിലായപ്പോഴാണ്, എനിക്ക് അക്കാദമിക്സ് അല്ല എന്റെ തിങ് എന്ന് മനസിലാക്കുന്നത്. ബീയിങ് ഇൻ ആർട്ട് അല്ലെങ്കിൽ അതിന്റെ പാർട്ട് ആവുക എന്നുള്ളതാണ് എനിക്ക് വേണ്ടതെന്ന് റിയലൈസ് ചെയ്തത് ഞാൻ അപ്പോഴാണ്. സിനിമ ആഗ്രഹമാണ്, പക്ഷേ അത് നമ്മൾ ഒരിക്കലും എത്തിപ്പെടില്ല, അത് ഭയങ്കര ദൂരെയാണെന്ന് വിശ്വസിച്ച ആളാണ് ഞാൻ. പക്ഷേ കോളേജ് കഴിഞ്ഞ് ആ ഒരു റിയലൈസേഷൻ കിട്ടിയപ്പോൾ എനിക്കിതേ പറ്റത്തുള്ളൂ, ഇതിനുവേണ്ടി നമ്മൾ നിൽക്കണം അല്ലെങ്കിൽ വാശി പിടിക്കണം എന്നാണ് എനിക്ക് തോന്നിയത്. അങ്ങനെയാണ് ആ ഒരു ആഗ്രഹം വന്നത് ആൻഡ് സിനിമയിലേക്ക് എത്തിപ്പെടുന്നത്, ഇതുപോലെ നമുക്ക് സിനിമ ആഗ്രഹമുണ്ട്, നമ്മൾ നോക്കുമ്പോൾ ഭയങ്കര ദൂരെയാണ്.. ഇതിലേക്ക് എങ്ങനെ എത്തും എന്ന് അറിയുന്നില്ല.

പക്ഷേ ആ സമയത്ത് നമ്മൾ വീട്ടിലിരുന്ന് TikTok എന്നുള്ള ഒരു പ്ലാറ്റ്‌ഫോമിനെ ചുമ്മാ നമ്മൾ യൂസ് ചെയ്യാതെ, അതിൽ ആക്ടിങ് വീഡിയോസും കാര്യങ്ങളും ഇടണം എന്നിട്ട് ഇതുവഴി എങ്ങനെയെങ്കിലും നമുക്ക് ട്രൈ ചെയ്യാം എന്നുള്ള ഒരു രീതിയിലാണ് അത് സ്റ്റാർട്ട് ചെയ്യുന്നത്. ഞാനും ബ്രദറും കൂടിയാണ് ചെയ്തിരുന്നത്. അതുകൊണ്ട് നമ്മൾ രണ്ടുപേരും റീൽസ് ഒരുമിച്ച് ചെയ്യുകയും ചെയ്തു. അങ്ങനെയാണ് ലവ് ടുഡേ എന്നുള്ള ഒരു മൂവിയിലേക്ക് തന്നെ പ്രദീപ് രംഗനാഥൻ സർ തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് വിളിക്കുന്നത്. പിന്നെ ബിഗ് ബോസ് ചെയ്യുന്നു, അത് കഴിഞാനും സിനിമ തന്നെ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഫൈനലി ഇങ്ങനത്തെ ഒരു കോൾ വരുന്നു. അങ്ങനെ സിനിമയിലേക്ക് എത്തുന്നു.

YouTube video player