ചോദ്യ കെണിയില്‍പ്പെടുത്താന്‍ നോക്കിയ മാധ്യമ പ്രവര്‍ത്തകന് സാമന്തയുടെ കിടിലന്‍ മറുപടി

Published : Dec 28, 2017, 04:00 PM ISTUpdated : Oct 05, 2018, 04:04 AM IST
ചോദ്യ കെണിയില്‍പ്പെടുത്താന്‍ നോക്കിയ മാധ്യമ പ്രവര്‍ത്തകന് സാമന്തയുടെ കിടിലന്‍ മറുപടി

Synopsis

ചെന്നൈ: വിവാഹ ശേഷം ഹണിമൂണ്‍ യാത്രകള്‍ നടത്തിയെങ്കിലും സിനിമയുടെ തിരക്കുകളില്‍ തന്നെയാണ് നടി സാമന്ത. വിശാലിനൊപ്പമുള്ള ഇരുമ്പു തിരൈ ആണ് സാമന്തയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ ടീസര്‍ ലോഞ്ചിങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. ഏറെ രസകരമായാണ് പരിപാടിയില്‍ വിശാലും സാമന്തയും ചോദ്യങ്ങളെ നേരിട്ടത്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രവും ഇതാണ്. 

തമിഴില്‍ വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങി യങ് സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം തന്നെ നായികയായിട്ടുണ്ട് സാമന്ത. അവരെയെല്ലാം സാര്‍ എന്ന് വിളിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ വിശാലിനെ കാണുമ്പോള്‍ എന്നേക്കാള്‍ ചെറുപ്പമായ ഒരാള്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്നാണ് തോന്നുക. സെറ്റില്‍ എപ്പോഴും എനര്‍ജറ്റിക് ആയിരിക്കും വിശാല്‍. വിശാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കുമിത്. വിജയിക്കുമെന്ന് പൂര്‍ണ്ണ വിശ്വാസമുള്ളതായും സാമന്ത പറഞ്ഞു. 

ഇതിനിടെ വിജയ്, സൂര്യ എന്നിവരേക്കാള്‍ മികച്ച നടന്‍ വിശാല്‍ ആണോയെന്ന് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് സാമന്ത നല്‍കിയത്. നിങ്ങളുടെ വാര്‍ത്തയ്ക്ക് തലക്കെട്ട് ഉണ്ടാക്കാനാണെങ്കില്‍ ഞാന്‍ വേറൊരു ഇന്റര്‍വ്യൂ തരാമെന്ന് സാമന്ത തിരിച്ചടിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വല്യച്ഛനായി ജനാർദ്ദനൻ; നിവിന്റെ 'സർവ്വം മായ' റിലീസിന് വെറും നാല് നാൾ മാത്രം
ഇനിയത് നടക്കില്ല, മോഹൻലാലിനെ പോലൊരാളെ കഥാപാത്രമാക്കി ഞങ്ങൾ സിനിമ ആലോചിച്ചു; സത്യൻ അന്തിക്കാട്