ജാൻവിയുടെയും ഇഷാന്റെയും ഫോട്ടോ വൈറലാകുന്നു!

Published : Oct 03, 2018, 02:15 PM IST
ജാൻവിയുടെയും ഇഷാന്റെയും ഫോട്ടോ വൈറലാകുന്നു!

Synopsis

ജാൻവിയുടെയും ഇഷാന്റെയും ആദ്യ ചിത്രം ധഡക് ആയിരുന്നു. സ്ക്രീനില്‍ പ്രണയിതാക്കളായി അഭിനയിച്ച ഇരുവരും ഓഫ് സ്ക്രീനിലും സൌഹൃദം സൂക്ഷിച്ചിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യങ്ങളില്‍ വാര്‍ത്ത വന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇഷാൻ ആണ് ജാൻവിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തത്. നിരവധി ആള്‍ക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നായിരുന്നു ഒരു കമന്റ്.

ധഡക്കിന്റെ സെറ്റില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാൻവിയുമായി സൌഹൃദത്തിലായെന്ന് നേരത്തെ ഇഷാൻ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേര്‍ക്കും വലിയ ആഗ്രഹമാണ്. ജാന്‍വി എല്ലാവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ആളാണ് ജാൻവിയെന്നുമാണ് ഇഷാൻ പറഞ്ഞത്.

PREV
click me!

Recommended Stories

'നമ്മൾക്ക് നാം തന്നെയല്ലേ..'; വേദനയിൽ ആശ്വാസമായി രേണു സുധിയെ നെഞ്ചോട് ചേർത്ത് 'പട്ടായ ഗേൾസ്'
'എനിക്കൊരു നിലവാരമില്ലേ ? എന്നാലും എന്താ ഈ സനാതന ചൈതന്യം'?; ലക്ഷ്മി പ്രിയയെ പരിഹസിച്ച് ഭാ​ഗ്യലക്ഷ്മി