സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമന്ന് ജാഫര്‍ ഇടുക്കി

Published : Aug 22, 2018, 04:13 PM ISTUpdated : Sep 10, 2018, 03:42 AM IST
സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമന്ന് ജാഫര്‍ ഇടുക്കി

Synopsis

ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ജാഫര്‍ പങ്കെടുത്തത്.

അപ്രതീക്ഷിതമായി പ്രളയത്തിന്റെ പിടിയില്‍പ്പെട്ട കേരളത്തിന് സഹായമേകാന്‍ ആരംഭിച്ച ദുരിതാശ്വാസനിധിയിലേക്ക് പല കോണുകളില്‍ നിന്ന് സഹായം പ്രവഹിച്ചിരുന്നു. സാധാരണക്കാര്‍ മുതല്‍ ബിസിനസുകാരും സിനിമാ പ്രവര്‍ത്തകരുമൊക്കെ തങ്ങളാലാവുംവിധം ഉദ്യമത്തില്‍ പങ്കാളികളായി. ജനപ്രീതിയില്‍ മുന്നിലായതിനാല്‍ സിനിമാപ്രവര്‍ത്തകര്‍ നിധിയിലേക്ക് എത്ര നല്‍കി എന്നത് സമൂഹത്തിന്റെ പ്രത്യേകശ്രദ്ധയിലേക്ക് വന്നിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് തുക നല്‍കുന്നതിനപ്പുറം നേരിട്ട് ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയ താരങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ടൊവീനോ തോമസ് ആയിരുന്നു അക്കൂട്ടത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ മറ്റൊരു നടനും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.

നടന്‍ ജാഫര്‍ ഇടുക്കിയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കരിമണ്ണൂരിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ജാഫറിന്റെ അധ്വാനം. അരി, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് എത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം പങ്കാളിയായത്. ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ജാഫര്‍ പങ്കെടുത്തത്. ഉടുമ്പന്നൂരിലാണ് ജാഫര്‍ ഇടുക്കിയുടെ താമസം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി