ഷാജി പാപ്പന്റെയും പിള്ളേരുടെയും രണ്ടാം വരവ്; ആട് 2 ട്രെയിലര്‍

Published : Dec 12, 2017, 10:33 PM ISTUpdated : Oct 05, 2018, 01:11 AM IST
ഷാജി പാപ്പന്റെയും പിള്ളേരുടെയും രണ്ടാം വരവ്; ആട് 2 ട്രെയിലര്‍

Synopsis

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയും ആവേശമായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷാജി പാപ്പനും കൂട്ടരും രണ്ടാം വരവ് വരുകയാണ്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2 മിനുറ്റ് 21 സെക്കന്റ് ആണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

തീയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് കയ്യടി നേടിയ ചിത്രം 'ആട് ഒരു ഭീകര ജീവി' 2015 ഫെബ്രുവരി ആറിനാണ് റിലീസായത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയാണ് രണ്ടാം വരവിലും ചിരി വിതയ്ക്കാന്‍ എത്തുന്നത്. ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്‌നിന്റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്റെ അറക്കല്‍ അബുവും വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീറുമൊക്കെ ഒരുപാട് ചിരിപ്പിച്ചിരുന്നു.

മിഥുന്‍ മാനുവല്‍ തന്നെയാണ് സിനിമ സംവിധാനം. ഷാന്‍ റഹ്മാനാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിര്‍മാണം. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

 

 

 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി