
താരങ്ങളുടെ എളിമ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തില്‍ എളിമയോടുകൂടി പെരുമാറുന്ന ഒരു നടനാണ് മലയാളത്തിന്‍റെ സ്വന്തം ജയസൂര്യ. മാത്രമല്ല ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ഇടപെടാറുമുണ്ട്. രസകരമായ കുറിപ്പുകളും പ്രവര്‍ത്തികളും ചെയ്ത് മറ്റുള്ളവര്‍ക്ക് പ്രചോദനമാവാറുമുണ്ട്. അത്തരം സഹായങ്ങള്‍ക്ക് ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്.
കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ പരിചയപ്പെട്ട കണ്ണുകാണാന്‍ വയ്യാത്ത ഒരു കുരുന്നിന് സിനിമയില്‍ പാടാന്‍ അവസരം നല്‍കികൊണ്ടാണ് ജയസൂര്യ വീണ്ടും താരമായത്. ഗോകുല്‍ രാജ് എന്ന കൊച്ചു കുട്ടിക്കാണ് സിനിമയില്‍ പാടാന്‍ അവസരം നല്‍കിയത്. കാസര്‍ക്കോട് സ്വദേശിയാണ് ഗോകുല്‍.
രാജേഷ് ജോര്‍ജ് കുളങ്ങര നിര്‍മിച്ച് നവാഗതനായ സംജി ആന്‍റണി സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ചിത്രത്തില്‍ പാട്ടുപാടാനാണ് അവസരം നല്‍കിയിരിക്കുന്നത്. 'ഗബ്രി' എന്ന ചിത്രത്തിലാണ് ഗോകുല്‍ രാജ് പാടുന്നത്.
നേരത്തെ റോഡരികില്‍ പാട്ടുപാടിയ ശിവഗംഗയെ ജയസൂര്യ കണ്ടെത്തിയ കഥ കേട്ടാല്‍ നല്ലപാട്ടുകാരെല്ലാം ഇത്തരം അവസരത്തിനായി ഒന്നു കൊതിക്കും. നാട്ടിലെ ഓണാഘോഷ പരിപാടിയില്‍ പാട്ടുപാടി സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ച ശിവഗംഗയെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് ജയസൂര്യ കണ്ടെത്തിയത്.
ജയസൂര്യ പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി ആളുകള്‍ ഇത് ഷയര്‍ ചെയ്യുകയും ശിവഗംഗയുടെ വിവരങ്ങള്‍ ജയസൂര്യയ്ക്ക് നല്‍കുകയുമായിരുന്നു. ജയസൂര്യയുടെ ഇത്തരം പ്രവര്‍ത്തികളെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ