ആദിയില്‍ ലെനയുടെ അഭിനയം അല്പം ഓവറായോ? ജീത്തു ജോസഫ് പറയുന്നു

Web Desk |  
Published : Feb 02, 2018, 10:24 AM ISTUpdated : Oct 04, 2018, 11:15 PM IST
ആദിയില്‍ ലെനയുടെ അഭിനയം അല്പം ഓവറായോ? ജീത്തു ജോസഫ് പറയുന്നു

Synopsis

ഹിറ്റ് മേക്കര്‍ ജീത്തുജോസഫ് സംവിധാനം ചെയ്ത  ആദി തിയേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.  എന്നാല്‍ ആദിയുടെ അമ്മയായി വേഷമിട്ട ലെനയുടെ പ്രകടനം അല്‍പം ഓവറായെന്ന് പലരും ഉന്നയിച്ചിരുന്നു. അതിനെ കുറിച്ച് ജീത്തുജോസഫ് തന്നെ പറയുന്നു. ലെന ആ കഥാപാത്രത്തെ മനോഹരമായാണ് അവതരിപ്പിച്ചതെന്ന് സംവിധായകന്‍ തന്നെ പറയുന്നു. 

 ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയപ്പെട്ട പ്രേക്ഷകരോട്,

ആദിക്ക് നൽകിക്കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി... അതോടെപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യംകൂടെ നിങ്ങളുമായി പങ്കുവെയ്ക്കാനാണ് ഇതെഴുതുന്നത്... ആദ്യ ദിനം മുതൽ പലരും അറിയിച്ച അഭിപ്രായങ്ങളിലും പരാമർശിച്ചുകണ്ട ഒരു കാര്യമാണ് ലെനയുടെ പെർഫോർമൻസ് ഓവറായി എന്നത്... എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ആവശ്യപ്പെട്ടതെന്തോ അതിന്റെ 100 ശതമാനം തന്നെയാണ് ലെന നൽകിയത്... 18 ആം വയസിൽ വിവാഹം കഴിഞ്ഞ്, അത്ര ചെറു പ്രായത്തിലേ അമ്മമായി, തന്റെ ഒരേ ഒരു മകനോട് ഭ്രാന്തമായ സ്നേഹവും കാത്തു സൂക്ഷിക്കുന്ന ഒരമ്മ, ഇതു തന്നെയല്ല ആ കഥാപാത്രം അവശ്യപ്പെടുന്നത്... ഒരു സാഹചര്യത്തിൽ തന്റെ മകൻ കൂടുതൽ അപകടത്തിലേക്ക് വഴുതി വീഴുകയാണ് എന്ന് തോന്നുമ്പോൾ സ്വന്തം ഭർത്താവിനെതിരെ വരെ ആ അമ്മ തിരിയുമ്പോൾ ആ കഥാപാത്രത്തോട് നമുക്ക് തോന്നുന്ന ഒരു ദേഷ്യം, അത് തന്നെയാണ് അവരുടെ വിജയമായി ഞാൻ കരുതുന്നതും.. ലെന എന്ന അഭിനയത്രി തന്റെ മികവുറ്റ കഥാപാത്രങ്ങളോടെ എന്നും നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ്... ഞാൻ എന്ന സംധായകൻ ആവശ്യപ്പെട്ടതിനെ അതിന്റെ പൂർണ്ണതയിൽ തന്നെ അത്തരിപ്പിക്കാൻ ഈ ചിത്രത്തിലും അവർക്ക് കഴിഞ്ഞു... അഭിപ്രായപ്രകടനങ്ങൾ വ്യക്തിഹത്യകളായി മാറാതിരിക്കട്ടെ...

എന്ന് നിങ്ങളുടെ
ജീത്തു ജോസഫ്

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍