സല്‍മാന്‍ ഖാനെ ജോധ്പൂരിലിട്ട് കൊല്ലുമെന്ന് അധോലോക നായകന്റെ ഭീഷണി

Published : Jan 06, 2018, 12:18 PM ISTUpdated : Oct 05, 2018, 02:04 AM IST
സല്‍മാന്‍ ഖാനെ ജോധ്പൂരിലിട്ട് കൊല്ലുമെന്ന് അധോലോക നായകന്റെ ഭീഷണി

Synopsis

ജോധ്പൂര്‍: ജോധ്പൂരില്‍ വച്ച് ഹോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വധിക്കുമെന്ന് പഞ്ചാബ് അധോലോക നായകന്റെ ഭീഷണി. വധഭീഷണിയെ തുടര്‍ന്ന് സല്‍മാന്‍ഖാന്റെ സുരക്ഷ ശക്തമാക്കി. സല്‍മാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത് അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പഞ്ചാബിലെ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയാണ്. 

ഒരു കേസുമായി ബന്ധപ്പെട്ട കോടതിയില്‍ കൊണ്ടുവന്ന ശേഷം തിരിക്കെ പൊാലീസ് വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് താന്‍ ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. സല്‍മാനെ കൊല്ലാനുള്ള ഗുണ്ടാനേതാവിന്റെ താല്‍പ്പര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടെന്നും സല്‍മാന്‍ഖാന്റെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും പൊാലീസ് കമ്മീഷണര്‍ അശോക് രാത്തോഡ് പറഞ്ഞു. 

രണ്ടു വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്നോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ബിസിനസുകാരന്‍ വസുദേവ് ഇസ്രാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ബിഷ്നോയിക്കെതിരെ  ബിഷ്നോയി തന്റെ കുറ്റകൃത്യലോകം രാജസ്ഥാനിലേക്കും വികസിപ്പിച്ചിട്ടുണ്ട്. ഗുണ്ടാ നേതാവ് ആനന്ദ്പാല്‍ സിംഗിനെ എന്‍കൗണ്ടറിലൂടെ പൊലീസ് വധിച്ചശേഷം ആനന്ദിന്റെ ഗുണ്ടാസംഘത്തിലെ ആള്‍ക്കാരെ മുഴുവന്‍ തന്റെ സംഘത്തിലേക്ക് ചേര്‍ത്തിരിക്കുകയാണ് ബിഷ്നോയി. സികാറിലെ ഗ്രാമത്തലവന്‍ സര്‍പാഞ്ചിനെ വെടിവെച്ചു കൊന്നതിന് പിന്നിലും ബിഷ്നോയിയാണ്. 

ഈ കൊലപാതകം പൊലീസിനെതിരേ നാട്ടുകാരുടെ രോഷം കൂട്ടുകയും ചെയ്തിട്ടുണ്ട്. വെടിവെച്ച് ആളെക്കൊല്ലുന്നത് പതിവായിട്ടും പൊലീസ് നിഷ്‌ക്രിയരാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രതിഷേധത്തിന് ശേഷം ബിഷ്നോയിയുടെ സംഘത്തിലെ പകുതിയലധികം ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
'ആറ് മാസത്തിന് ശേഷം പ്രിയപ്പെട്ടയാള്‍ അരികെ'; സന്തോഷം പങ്കുവച്ച് മാളവിക