
മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം 'ജൂണി'ന്റെ ആദ്യ ടീസർ പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോസഫിന് ശേഷം ജോജു അഭിനയിക്കുന്ന ചിത്രമാണ് ജൂൺ.
ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. ജൂൺ എന്ന പെണ്‍കുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. നവാഗതരായ ജിതിൻ സ്റ്റാൻസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. സംഗീത സംവിധായകൻ ഇഫ്തി. തിരക്കഥ അഹമ്മദ് കബീര്‍, ലിബിൻ, ജീവൻ. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രജിഷ വിജയൻ സ്വന്തമാക്കിയിരുന്നു. ജോര്‍ജേട്ടന്റെ പൂരം, ഒരു സിനിമാക്കാരന്‍ എന്നിവയാണ് രജിഷ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam