സിബിഐയുടെ അഞ്ചാം ഭാഗം ഒരുങ്ങുമെന്ന് കെ മധു

Published : Jan 01, 2019, 04:56 PM IST
സിബിഐയുടെ അഞ്ചാം ഭാഗം ഒരുങ്ങുമെന്ന് കെ മധു

Synopsis

കെ മധു -എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗവും ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സംവിധായകൻ കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കെ മധു -എസ് എൻ സ്വാമി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ ചിത്രങ്ങള്‍ വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിബിഐയുടെ അഞ്ചാം ഭാഗവും ഒരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. സംവിധായകൻ കെ മധു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിബിഐ ചിത്രങ്ങളില്‍ രണ്ടെണ്ണം നിര്‍മ്മിച്ചത് കെ മധുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപയായിരുന്നു. രണ്ടു ചിത്രങ്ങള്‍ കൂടി 2019ല്‍ നിര്‍മ്മിക്കുമെന്ന് കെ മധു അറിയിച്ചു. സിബിഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്നും കെ മധു അറിയിച്ചു.

മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം പ്രദര്‍ശനത്തിനെത്തിയത് 1988ലാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് ഹിറ്റായി. 1989ല്‍ ജാഗ്രത എന്ന രണ്ടാം ഭാഗം എത്തിയെങ്കില്‍ വൻ വിജയമായിരുന്നില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘സേതുരാമയ്യര്‍ സിബിഐ’ എന്ന മൂന്നാം ഭാഗവുമെത്തി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ പ്രദര്‍ശനത്തിന് എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻഷാഅള്ളാ..; 'ഞാൻ വാമ്പയറാകുന്നത് ചിന്തിച്ചിട്ടുണ്ടോ'ന്ന് മമ്മൂട്ടി, പിന്നാലെ ഒരു ചിരി; 'ആ തന്നതൊരു സി​ഗ്നലല്ലേ'ന്ന് ആരാധകർ
'മോഹൻലാലിനെ തൂക്കിക്കൊല്ലാൻ വിട്ടവൻ, അവന് പെണ്ണില്ല, കല്യാണം മുടങ്ങി'; മണിയൻപിള്ള രാജു