ജുറാസിക്ക് വേള്‍ഡ്..അതുക്കുംമേലെ.. രജനിയുടെ കബാലി

By Web DeskFirst Published May 5, 2016, 7:48 AM IST
Highlights

ജുറാസിക്ക് വേള്‍ഡിനെയും യൂട്യൂബ് ലൈക്കുകളുടെ എണ്ണത്തില്‍ തോല്‍പ്പിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ കബാലി ടീസര്‍. യൂട്യൂബില്‍ ഇറങ്ങി മണിക്കൂറുകള്‍ക്കിടയില്‍ ഇന്ത്യയിലെ നിലവിലുള്ള ഏല്ലാ യൂട്യൂബ് റെക്കോ‍ഡുകളും കബാലി ടീസര്‍ തകര്‍ത്തിരുന്നു. 

ഇതിന് ശേഷമാണ് മൂന്ന് ദിവസം കൊണ്ട് ഒരു കോടി ആളുകൾ കണ്ട ടീസറിന് ലോകറെക്കോർഡും കിട്ടിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകള്‍ ലഭിച്ച രണ്ടാമത്തെ ടീസറായി മാറിയിരിക്കുകയാണ് രജനിയുടെ കബാലി. കബാലിയ്ക്ക് മൂന്നുലക്ഷത്തി മുപ്പതിനായിരം ലൈക്കുകള്‍ ലഭിച്ചു. അഞ്ച് ലക്ഷത്തിന് മുകളിൽ ലൈക്കുകള്‍ ലഭിച്ച മാര്‍വല്‍ കോമിക്സിന്‍റെ സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാം ചേര്‍ന്ന ചിത്രം അവഞ്ചേഴ്സ് ആണ് കബാലിയ്ക്ക് മുന്നിൽ.

1.06 സെക്കന്‍റാണ് കബാലി ടീസറിന്‍റെ ദൈർഘ്യം. പഴയകാല രജനിയെ കാണിക്കുന്ന സര്‍പ്രൈസ് രംഗവും രജനിയുടെ മാസ് ഡയസോഗും ഒക്കെ നിറഞ്ഞ ടീസറില്‍ നായിക രാധിക ആപ്തെയും പ്രത്യക്ഷപ്പെടുന്നു. സോഷ്യല്‍ മീഡികളില്‍ ഇപ്പോഴും കബാലി ട്രെന്‍റിങ്ങ് സബ്ജക്ടാണ്. പ്രധാന താരങ്ങള്‍ എല്ലാം തന്നെ കബാലിയുടെ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മലേഷ്യയിലെ അധോലോക സാമ്രാജ്യം ഭരിക്കുന്നത് കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!