ബോളിവുഡ് രാജക്കന്മാരുടെ ഉറക്കം കെടുത്തി കങ്കണയുടെ അഭിമുഖം

By Web DeskFirst Published May 5, 2016, 7:27 AM IST
Highlights

എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് മനസിലായതിനാലാണ്, ഞാൻ ഈ യാത്ര തുടങ്ങിയത്. ഒരിക്കലും സുഖകരമായിരുന്നില്ല ആ യാത്ര. സാധാരണ ഗ്രാമത്തിൽ നിന്ന് ഇവിടെവരെ എത്തിയത് കുറേ കഷ്ടപ്പാടുകള്‍ സഹിച്ച് തന്നെയാണ്. അച്ഛനോ അമ്മയോ ആരും ഉണ്ടായിരുന്നില്ല ഒപ്പം. ചലച്ചിത്ര ലോകത്തു നിന്നും ആരും ഉണ്ടായില്ല. പക്ഷേ ഒരു നിലയില്‍ എത്തുമ്പോള്‍ ഇപ്പോള്‍ ചുറ്റും ആളുകളുണ്ട്.

ബോളിവുഡിലെ തുടക്കകാലത്ത് സൂപ്പര്‍ഹീറോകൾക്കൊപ്പം അഭിനയിക്കാനായിരുന്നു എന്‍റെ ആഗ്രഹം. പക്ഷേ അത് നടന്നില്ല, എന്നെ തഴഞ്ഞിരിക്കാം. ഇന്നൊരുപാട് ഓഫറുകൾ വരുന്നുണ്ട്.എന്നാൽ ഇന്ന് ഞാനത് ആഗ്രഹിക്കുന്നില്ല.  

ബോളിവുഡ് എന്നെ അംഗീകരിക്കണമെന്ന് ഇനിക്ക് പിടിവാശിയില്ല, ശരിക്കും ഞാനാണ് ബോളിവുഡിനെ അംഗീകരിക്കേണ്ടത് എന്നാണ് ഇനിക്ക് തോന്നിയിട്ടുള്ളത്.അത്തരത്തില്‍ ഒരു അംഗീകാരത്തിനായി ഞാന്‍ തേടി നടക്കാറില്ല. ആരുടെയും പ്രതീക്ഷ പോലെ ജീവിക്കാനും എന്നെകിട്ടില്ല, ആരും എന്നെ പിന്തുണയ്ക്കാന്‍ വേണമെന്നും ഞാന്‍ പറയുന്നില്ല. അങ്ങനെ നിൽക്കാത്തതുകൊണ്ട് എന്തെങ്കിലും മോശം കാര്യം സംഭവിച്ചുവെന്നും ഞാൻ കരുതുന്നില്ല. 

എന്റെ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം സംഭവിച്ചുവെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ അടുത്തിടെ ജീവിതത്തിൽ ചില കാര്യങ്ങൾ എന്നെ ശരിക്കും ഞെട്ടിച്ചു, പക്ഷെ ജീവിതത്തില്‍ അവ എന്നെ തളര്‍ത്തുന്നില്ല. മന്ത്രവാദി എന്നൊക്കെ പറഞ്ഞ് അടിച്ചമർ‌ത്തുന്നത് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരാത്ത സംഭവങ്ങളാണ്.  സത്യത്തിൽ ഇങ്ങനെയൊക്കെ കേൾക്കേണ്ടി വരുമെന്ന് കരുതിയേയില്ല. മുൻ കാമുകൻ അധ്യായൻ സുമന്‍റെ വിമര്‍ശനങ്ങള്‍ക്കാണ് കങ്കണ ഇതിലൂടെ മറുപടി നല്‍കിയത്. അസൂയയൊക്കെ ആകാം. പക്ഷേ ഇത്രയും വലിയ ക്രൂരത ഒരിക്കലും ഒരാളോടും കാണിക്കരുത്. തീർത്തും വൈകാരികമായ കാര്യങ്ങളെ ക്രൂരമായ ആയ നെഗറ്റീവ് ആയ രീതിയിൽ കൈകാര്യം ചെയ്യുന്നത് തീർത്തും തെറ്റായ കാര്യം തന്നെയാണ്. കങ്കണ മുന്‍ കാമുകനെ ഉപദേശിക്കുന്നു.

എനിക്ക് കിട്ടുന്ന ഓരോ അംഗീകാരവും എനിക്കെതിരെയുള്ള വിവാദങ്ങൾക്കുള്ള മധുര പ്രതികാരം തന്നെയാണെന്ന് കങ്കണ പറയുന്നു. സ്ത്രീയെ വെറുമൊരു വസ്തുവായി മാത്രം കണക്കാക്കുന്ന, കൈകാര്യം ചെയ്യുന്ന രീതിയെ എനിക്ക് പലപ്പോഴും വിശ്വസിക്കുവാനായിട്ടില്ല. എന്നെയൊരു വേശ്യയെന്നോ  ‌‌‌ഭ്രാന്തിയെന്നോ വിളിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ലെന്നും കങ്കണ പറയുന്നു.

സ്ത്രീകളെക്കുറിച്ച് ഗൗരവമായ വിഷയങ്ങളും കങ്കണ മുന്നോട്ട് വയ്ക്കുന്നു, സ്ത്രീകളുടെ ആർത്തവത്തെ കുറിച്ച് എന്തിനാണ് രാജ്യം ചർച്ച ചെയ്യുന്നത്. ഇതൊരു തരം മദ്യമോ ഭക്ഷണപാനീയമോ ഒന്നുമല്ല. അത് അറപ്പുളവാക്കുന്നവയെന്നാണ് ഏവരുടെയും ചിന്താഗതി. ഞങ്ങൾ സ്ത്രീകൾ എന്തിനാണ് ഇതിനെക്കുറിച്ച് പറയേണ്ടി വരുന്നത്. 

 

click me!