ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; പാര്‍ട്ടി അംഗമായ നടന് താക്കീത് നല്‍കി കമല്‍ഹാസന്‍

Published : Feb 22, 2018, 05:05 PM ISTUpdated : Oct 05, 2018, 01:14 AM IST
ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; പാര്‍ട്ടി അംഗമായ നടന് താക്കീത് നല്‍കി കമല്‍ഹാസന്‍

Synopsis

ചെന്നൈ: തമിഴ് ജനതയെ സാക്ഷിയാക്കി നടന്‍ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് പാര്‍ട്ടിയുടെ പേര്. കമലിന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തന്റെ ആദര്‍ശങ്ങളോട് ചേര്‍ന്ന്  നില്‍ക്കാത്ത തരത്തില്‍ പെരുമാറിയ ഒരു പാര്‍ട്ടി അംഗത്തിന് കമല്‍ പരിപാടിക്കിടെ താക്കീത് നല്‍കി. 

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുന്‍  മത്സരാര്‍ത്ഥിയും നടനുമായ ഭരണിക്കാണ് കമലിന്റെ നിലപാടിന്‍റെ ചൂടറിയേണ്ടി വന്നത്. പാര്‍ട്ടിയില്‍ അംഗത്വമെടുത്ത ഭരണി തന്റെ കാലില്‍ വീണ് അനുഗ്രഹം  വാങ്ങാനൊരുങ്ങിയത് കമലിന് ഇഷ്ടമായില്ല. ഇവിടെ ആരും ആരുടെയും അടിമയല്ലെന്നും കാലില്‍ വീഴുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണെന്നും  കമല്‍ ഭരണിയെ താക്കീത് ചെയ്തു. ഇനി മേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കമല്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നുവെന്നും ഭരണിയോട് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

 തന്റെ രാഷ്ടീയ പ്രവേശം ഒരുനാളത്തെ ആഘോഷമല്ലെന്നും താന്‍ ഒരു പുതിയ ജീവിതശൈലിക്ക് തുടക്കം കുറിക്കുകയുമാണെന്നാണ് കമല്‍ പാര്‍ട്ടി പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞത്. 
മാത്രമല്ല നേതാവ് ചമയുകയില്ലെന്നും എല്ലാവരും തുല്യരെന്ന സത്യമാണ് തന്റെ പാര്‍ട്ടിയുടെ അടിത്തറയെന്നും കമല്‍ പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ