Singer Amrutha Suresh about her daughter. തെറ്റുകൾ പറ്റിയാലും തുറന്നുപറയാൻ മകളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്ന് അമൃത സുരേഷ്.

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി എത്തി പിന്നീട് ഒട്ടനവധി ഗാനങ്ങൾ സമ്മാനിച്ച ഗായികയാണ് അമൃത സുരേഷ്. നിലവിൽ സഹോദരി അഭിരാമിയ്ക്കൊപ്പം ബാന്‍ഡ് ട്രൂപ്പുമൊക്കെയായി മുന്നോട്ട് പോകുന്ന അമൃത സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. വ്യക്തിജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതീജിവിച്ച് മുൻപോട്ട് പോകുകയാണ് അമൃത. ജിഞ്ചർ മീ‍ഡിയക്കു നൽകിയ അഭിമുഖത്തിൽ മകളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം.

"പാപ്പു (മകൾ) വളർന്ന് എന്റെ അത്രയുമായി‌. വസ്ത്രങ്ങളും ഷൂസുമെല്ലാം ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്. ഞാൻ അവളോട് പറയുന്ന ഒരു കാര്യമേയുള്ളു. തെറ്റുകൾ എല്ലാവർക്കും പറ്റും. നാളെ ഒരു തെറ്റ് നിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് കരുതി മമ്മി ഒന്നും പറയാൻ പോകുന്നില്ല. കാരണം മമ്മിയും കുറേ തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്നിട്ടും മമ്മി ഇവിടെ ഇല്ലേയെന്ന് ഞാൻ പറയും. അങ്ങനെ പറഞ്ഞ് കൊടുത്തില്ലെങ്കിൽ എന്തെങ്കിലും തെറ്റു പറ്റിയാൽ അവർ നമ്മളോട് പറയില്ല. മറ്റാരോടെങ്കിലുമാകും പറയുക. ശരിയും കൺഫ്യൂഷൻസും കുറുമ്പുമെല്ലാം പാപ്പു എന്നോടാണ് പറയുന്നത്.

'മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ല'

"നിയമം പഠിക്കണമെന്ന ആഗ്രഹം പാപ്പുവിന് വന്നത് ട്രോമ ട്രിഗർ ആയതുകൊണ്ടാണോയെന്ന് അറിയില്ല. നീതി അർഹിക്കുന്ന മനുഷ്യർക്ക് വേണ്ടി പോരാടണമെന്ന ആഗ്രഹം അവൾക്കുണ്ട്. മമ്മിയെപ്പോലെ ആരും കഷ്ടപ്പെടാൻ ആരെയും താൻ അനുവദിക്കില്ലെന്നൊക്കെ അവൾ പറയാറുണ്ട്. ഇതെല്ലാം കൊണ്ടാണ് ഞാൻ പറഞ്ഞത് അവളുടേത് പാഷനാണോ ട്രോമ ട്രിഗറാണോയെന്ന് അറിയില്ലെന്ന്. ആ പ്രൊഫഷനിലേക്ക് പോകുന്നതിനെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണൊക്കെ തിളങ്ങുന്നത് കാണാം. അവൾ അതിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അമ്മ എന്ന രീതിയിൽ എനിക്ക് സന്തോഷമാണ്", അമൃത അഭിമുഖത്തിൽ പറഞ്ഞു.

YouTube video player