
ഷൂട്ടിങിനിടെ ബോളിവുഡ് താരം കങ്കണ റണാവതിന് പരിക്ക്. പുറത്തിറങ്ങാനിരിക്കുന്ന 'മണികർണിക- ദ ക്യൂൻ ഒാഫ് ജാൻസി’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കങ്കണയുടെ കണങ്കാലിന് പരിക്കേറ്റത്. ജോധപൂർ മെഹറങ്ക കോട്ടയിൽ ചിത്രീകരണത്തിനിടെ 40 അടി ഉയരമുള്ള ചുമരിൽ നിന്ന് ചാടുന്നതിനിടെയായിരുന്നു അപകടം.
ചിത്രത്തിൽ ദത്തെടുത്ത കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം എന്ന രീതിയിലായിരുന്നു കങ്കണയുടെ ചാട്ടം. ശരിയായ രീതിയിൽ നിലത്തിറങ്ങാൻ കഴിയാതെ വന്ന താരത്തിന്റെ കാൽ മടക്കിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ കങ്കണയെ ആശുപത്രിയിൽ എത്തിച്ചു. കണങ്കാലിൽ ഉളുക്ക് സംഭവിച്ചതായി താരത്തെ പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. ഒരാഴ്ചത്തെ വിശ്രമത്തിന് നിർദേശവും നൽകിയിട്ടുണ്ട്.
കങ്കണ ചിത്രത്തിൽ റാണി ലക്ഷ്മിഭായി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും ഇതിനകം പുർത്തിയാക്കിയിട്ടുണ്ട്. അപകടം നിറഞ്ഞ അവസാന സംഘട്ടന രംഗത്തിന്റെ ചിതീകരണത്തിനിടെയായിരുന്നു അപകടം. കഴിഞ്ഞ ജൂലൈയിൽ കങ്കണക്ക് വാൾപയറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെയും പരിക്കേറ്റിരുന്നു. ചിത്രം അടുത്ത ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ