ഷോര്‍ട്‌സ് ധരിച്ചതിന് ഇറങ്ങിപ്പോകാൻ പറഞ്ഞു; കനിഹയുടെ വെളിപ്പെടുത്തല്‍

Published : Nov 02, 2018, 08:59 PM IST
ഷോര്‍ട്‌സ് ധരിച്ചതിന് ഇറങ്ങിപ്പോകാൻ പറഞ്ഞു; കനിഹയുടെ വെളിപ്പെടുത്തല്‍

Synopsis

എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവര്‍ ചൂടായി. ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി

കൊച്ചി: വസ്ത്രധാരണത്തിന്‍റെ പേരില്‍ തന്നെ ഇറക്കിവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി കനിഹ. ഒരു അഭിമുഖത്തിലാണ് കനിഹ തന്‍റെ അനുഭവം തുറന്നുപറഞ്ഞത്.പാരീസ് യാത്രയ്ക്കിടെ ഞാനൊരു ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. 

എന്റെ വേഷം കണ്ടിട്ടാവാം അവര്‍ ഭക്ഷണശാലയുടെ അകത്ത് പ്രവേശിക്കാന്‍ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവര്‍ ചൂടായി.ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്. 

ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുമ്പോള്‍ അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ കടന്നുവന്നു. എന്നെ കണ്ടയുടന്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി.

ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. 
നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികള്‍ അവിടെ എത്തിയത് എന്റെ ഭാഗ്യമെന്ന് കനിഹ കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍