കരീന കപൂര്‍ ലവ് ജിഹാദിന്റെ ഇരയെന്ന് ബജ്റംഗ്‍ദള്‍

Published : Nov 19, 2017, 04:15 PM ISTUpdated : Oct 04, 2018, 05:39 PM IST
കരീന കപൂര്‍ ലവ് ജിഹാദിന്റെ ഇരയെന്ന് ബജ്റംഗ്‍ദള്‍

Synopsis

ജയ്‍പൂര്‍ : മതസ്പര്‍ദ്ധ പരത്തുന്ന രീതിയിലുള്ള ലഘുലേഖകളുമായി വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകരും. മുസ്‌ലിംകൾ ലൗജിഹാദ് നടത്താൻ തക്കം പാത്തിരിക്കുകയാണെന്നു ആരോപിക്കുന്ന ലഘുലേഖകളില്‍ ആമിർ ഖാനും സെയ്ഫ് അലി ഖാനുമാണ് ഇതിന്റെ ഉദാഹരണമെന്നു പറയുന്നു. കരീന കപൂര്‍ ലവ് ജിഹാദിന്റെ ഇരയാണെന്നും ആരോപണമുണ്ട്. ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണ്  ലഘുലേഖയിലെ പ്രധാന ആരോപണം. 

മുസ്‍‌ലിങ്ങളെക്കുറിച്ച് വീടുകളില്‍ സംസാരിക്കുമ്പോൾ ഭീകരർ, രാജ്യദ്രോഹികൾ, പാക്ക് അനുകൂലികൾ, കള്ളക്കടത്തുകാർ എന്നിങ്ങനെ പറയണമെന്നും ലഘുലേഖയിൽ ആവശ്യപ്പെടുന്നു. ഹിന്ദു പെണ്‍കുട്ടികള്‍ കരുതലോടെ ഇരിക്കണമെന്നും ലവ് ജിഹാദിന് ഇരകളാകുന്നവര്‍ രക്ഷപെടാന്‍ വിശ്വഹിന്ദു പരിഷത്ത് പൂജാരികളെ സമീപിക്കണമെന്നും ലഘുലേഖയില്‍ നിര്‍ദേശിക്കുന്നു. സിന്ദൂരവും വളകളും അണിയേണ്ടതും കുടുംബങ്ങളില്‍ ഹിന്ദുമൂല്യങ്ങള്‍ പുലര്‍ത്തണമെന്നും ലഘുലേഖ ആവശ്യപ്പെടുന്നു. രാജസ്ഥാനില്‍ നടക്കുന്ന ആദ്ധ്യാത്മിക മേളയിലാണ് ലഘുലേഖ വില്‍പന നടക്കുന്നതി. രാജസ്ഥാനിലെ സ്കൂളുകളിലെ പെണ്‍കുട്ടികളോട് മേള സന്ദര്‍ശിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

ഹിന്ദു പെൺകുട്ടികള്‍ ലൗ ജിഹാദിൽ അകപ്പെടുന്നത് തടയാൻ ഈ മേള സഹായകമാകുമെന്നാണു വിശ്വ ഹിന്ദു പരിഷത്തിന്റേയും ബജ്റംഗ്‍ദളിന്റേയും വിലയിരുത്തല്‍. ഹിന്ദുക്കളുടെ എല്ലാ പ്രധാനദിനങ്ങളും പൂര്‍ണമായും പരമ്പരാഗത രീതിയില്‍ ആഘോഷിക്കണമെന്നും ഹിന്ദു ധര്‍മത്തിനെതിരായി പ്രവര്‍ത്തിക്കുന്നത് മഹാപാപമാണെന്നും ലഘുലേഖ വിശദമാക്കുന്നു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ശ്രീനിയേട്ടൻ അന്നെനിക്ക് പണം തന്നു, നീ ഇതൊന്നും ആരോടും പറയണ്ടെന്നും നിർദ്ദേശം'; ഓർമിച്ച് നടൻ
'മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം'; വേര്‍തിരിവുകള്‍ കണ്ടെത്തുന്നത് സ്വാര്‍ഥലാഭത്തിന് വേണ്ടിയെന്ന് മമ്മൂട്ടി