
തിരുവനന്തപുരം: ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കറുത്തമുത്ത് എന്ന പരമ്പരയിൽ നിന്ന് താൻ പടിയിറങ്ങുകയാണ് എന്ന് കിഷോർ സത്യ. ഫെയ്സ് ബുക്ക് പേജിലൂടെ ഈ കാര്യം അറിയിച്ച കിഷോര്‍ സത്യ അതിന്‍റെ വിശദീകരണം ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
കിഷോർ പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും നിർമാതാവുമായി പിണങ്ങിയെന്നും ഇതിനാലാണ് സീരിയലില്‍ നിന്നും പുറത്തുപോകുന്നത് എന്ന വാര്‍ത്തകള്‍ കിഷോര്‍ സത്യ നിഷേധിച്ചു. എന്നാൽ എന്താണ് കാര്യം എന്നറിയാനായി നിരവധി ആരാധകർ കിഷോറിനെ വിളിച്ചിരിക്കുകയാണ്. സ്വാഭാവികമായ പിന്മാറ്റം മാത്രമാണിതെന്നാണ് കിഷോര്‍ സത്യ പറഞ്ഞു.
കറുത്തമുത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഡോക്ടർ ബാലചന്ദ്രൻ എന്ന കഥാപാത്രമായി അഭിനയിച്ചു. കഥ പറഞ്ഞ് പോയതും ഇത് വരെ ഡോ. ബാലചന്ദ്രന്റെയും ഭര്യ കാർത്തികയുടെയും മകളുടെയും കഥയായിരുന്നു. എന്നാൽ കഥാഗതി മാറുകയാണ്.
സീരിയലിന്‍റെ സ്വാഭാവികമായ പരിണാമത്തിൽ പല കഥാപാത്രങ്ങൾക്കും മാറി നിൽക്കേണ്ടി വരും. റേറ്റിങ്ങിൽ കറുത്തമുത്ത് ഏറെ മുന്നിലാണ് എന്നത് കൊണ്ട് തന്നെ മറ്റൊരു കഥാസന്ദർഭത്തിലൂടെ സീരിയൽ പുരോഗമിക്കും. അതിൽ എനിക്ക് റോളില്ല അത് കൊണ്ട് തന്നെയാണ് പടിയിറക്കം.
പെൺകുട്ടികൾക്കാണെങ്കിൽ അവരുടെ വിവാഹം കുടുംബ ജീവിതം ഒക്കെയായി മറി നിൽക്കേണ്ടി വരും. ഇതൊക്കെ സർവസാധാരണമാണ്. ഒരു സീരിയലിൽ നിന്ന് ഏതെങ്കിലും കഥാപാത്രം മാറുമ്പോൾ അതിന് മറ്റു പല വ്യാഖ്യാനങ്ങളും ദയവു ചെയ്ത് നടത്തരുത്.
സിനിമയിൽ ഒരു കഥാപാത്രത്തിന്‍റെ റോൾ കഴിയുകയോ മരണപ്പെടുകയോ ചെയ്യുന്നതു പോലെയാണ് ഇതും.സീരിയലിന്റെ കഥ സ്നേഹിച്ച് ഞാൻ ചെയ്ത കഥപാത്രത്തെ ഇപ്പോഴും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്കെല്ലാം നന്ദി കിഷോർ സത്യ പറയുന്നു. ജിത്തുജോസഫിന്റെ തിരക്കഥയിൽ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ‘ലക്ഷ്യം’ സിനിമയിൽ ബിജുമേനോൻ, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം ശ്രദ്ധേയമായ വേഷത്തിൽ കിഷോർ സത്യയും എത്തുന്നുണ്ട്. മെയ് അഞ്ചിന് ലക്ഷ്യം തിയേറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ