
റേഡിയോ ജോക്കിയാകാൻ ശ്രമിക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുന്ന വീട്ടമ്മയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുമാരി സുലു. ആത്മവിശ്വാസത്തിന്റെ നെറുകയിലേക്ക് ഒരു സാധാരണ വീട്ടമ്മ എത്തുന്ന കഥയില്‍ നായികയായി വിദ്യാ ബാലനും എത്തിയപ്പോള്‍ സിനിമ സൂപ്പര്‍ ഹിറ്റായി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്കും എത്തുകയാണ്. കാട്രിൻ മൊഴിയെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
രണ്ടാം വരവില്‍ മികച്ച കഥാപാത്രങ്ങളുമായി അമ്പരിപ്പിക്കുന്ന ജ്യോതികയാണ് കാട്രിൻ മൊഴിയില്‍ നായികയായി എത്തുന്നത്. 36 വയതിനിലെ , മകളീർ മട്ടും തുടങ്ങിയ സിനിമകളിലെ വിജയം കാട്രിൻ മൊഴിയിലും ആവര്‍ത്തിക്കാനാണ് ജ്യോതികയുടെ ശ്രമം. റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതികയും സിനിമയില്‍. വിജയലക്ഷ്‍മി എന്ന വീട്ടമ്മയായി ജ്യോതിക എത്തുന്നു. ഒട്ടേറെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ജ്യോതികയുടെ തമാശ നമ്പറുകള്‍ തന്നെയാണ് സിനിമയുടെ ആകര്‍ഷണമെന്ന് ട്രെയിലറില്‍ പറയുന്നു. മൊഴിയിലൂടെ ജ്യോതികയ്‍ക്ക് വൻ ഹിറ്റ് നേടിക്കൊടുത്ത രാധാ മോഹനാണ് കാട്രിൻ മൊഴിയും ഒരുക്കുന്നത്. ഒക്ടോബര്‍ 18ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ലക്ഷ്മി മഞ്ജു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദാര്‍ഥ് ജ്യോതികയുടെ ഭര്‍ത്താവിന്രെ വഷത്തില്‍ എത്തും. ഭാസ്‌ക്കർ 'കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മഹേഷ് മുത്തുസാമി ഛായാഗ്രഹണവും എ എച്ച് കാഷിഫ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
സ്ത്രീ കേന്ദ്ര കഥാപാത്രമായിട്ടുള്ള സിനിമയാണെങ്കിലും എല്ലാ വിഭാഗം ആരാധകരെയും ആകർഷിക്കുന്ന രീതിയിലുള്ള, കുടുംബ സമേതം ഉള്ളു തുറന്നു ചിരിച്ച് ആഹ്ളാദപൂർവ്വം ആസ്വദിക്കാവുന്ന ഒരു വിനോദ ചിത്രമായിരിക്കും 'കാട്രിൻ മൊഴി' എന്ന് സംവിധായകൻ രാധാമോഹൻ പറയുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam